ETV Bharat / sitara

ശരത് കുമാർ കമൽ ഹാസനെ കണ്ടു; തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളാകും

author img

By

Published : Feb 27, 2021, 3:37 PM IST

കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷിയും തമ്മിൽ സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് വാർത്ത  തമിഴ്‌നാട് തെരഞ്ഞെടുപ്പ് പുതിയ വാർത്ത  തമിഴ്‌നടൻ ശരത് കുമാർ വാർത്ത  മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ വാർത്ത  സമത്വ മക്കൾ കക്ഷി ശരത് കുമാർ വാർത്ത  എഐഎസ്എംകെ ശരത് കുമാർ പുതിയ വാർത്ത  ശരത് കുമാർ കമൽ ഹാസനെ കണ്ടു പുതിയ വാർത്ത  ശരത് കുമാർ കമൽ ഹാസൻ കൂടിക്കാഴ്ച വാർത്ത  തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾ വാർത്ത  MNM actor kamal hassan latest news malayalam  makkal neethi maiam chief kamal hassan latest news  kamal hassan sarath kumar meeting latest news malayaalm  sarath kumar met kamal hassan news update malayalam  sarath kumar samathuva makkal katchi latest news  AISMK sarath kumar news
ശരത് കുമാർ കമൽ ഹാസനെ കണ്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തമിഴ്‌നടൻ ശരത് കുമാർ നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസനെ സന്ദർശിച്ചു. ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ)യും കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും തമ്മിൽ സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

ഇതിന്‍റെ ഭാഗമായാണ് സമത്വ മക്കൾ കക്ഷിയുടെ സ്ഥാപകൻ ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് കമൽ ഹാസൻ നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശരത് കുമാർ നേരത്തെ അറിയിച്ചിരുന്നു. പെരമ്പള്ളൂർ എംപി ടി.ആർ പച്ചമുത്തു സ്ഥാപകനായ ഇന്ത്യ ജനനായക കക്ഷി(ഐജെകെ) പാര്‍ട്ടിയുമായി സഹകരിച്ചാണ് മത്സരരംഗത്തിറങ്ങുകയെന്നും വെള്ളിയാഴ്ച ശരത് കുമാർ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.