Saradhakutty against Vinayakan: നടന്‍ വിനായകനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിരൂപകയും പരിഭാഷകയുമായ ഡോ.എസ്.ശാരദക്കുട്ടി. വിനായകന്‍റെ ഏറ്റവും ഒടുവിലായി റിലീസായ 'ഒരുത്തി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
ഫേസ്‌ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം. 'ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്‌ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നുവേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്.
- " class="align-text-top noRightClick twitterSection" data="">
ചോദ്യം ചോദിച്ച് അയാളെ അവിടെ തന്നെയിട്ട് കുഴച്ച് പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്‌ടം!! മഹാനാണക്കേട് !.. കലാകാരനാണത്രേ..'-ശാരദകുട്ടി കുറിച്ചു.
Vinayakan's controversy statement: മീടു എന്നതിന്‍റെ അര്‍ഥം തനിക്കറിയില്ലെന്നും ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും, അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ താനത് വീണ്ടും ചെയ്യുമെന്നുമായിരുന്നു 'ഒരുത്തീ'യുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍റെ പ്രതികരണം.
'എന്താണ് മീടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്‍റെ ലൈഫില്‍ ഞാന്‍ പത്ത് സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്‌ത്രീകളോടും ഞാനാണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്ന് ചോദിച്ചിട്ടില്ല.' - ഇപ്രകാരമായിരുന്നു വിനായകന്‍റെ വിവാദ പ്രസ്‌താവന.
Also Read: "ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല": വിനായകന്‍റെ പരാമര്‍ശത്തെക്കുറിച്ച് നവ്യ