ETV Bharat / sitara

അഭിനയരംഗത്തേക്ക് ചുവടുവെച്ച് സന്തോഷ് ശിവന്‍റെ മകനും; സന്തോഷം പങ്കുവെച്ച് അനൂപ് സത്യന്‍ - ദുല്‍ഖര്‍ സല്‍മാന്‍ ലേറ്റസ്റ്റ് ന്യൂസ്

സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സര്‍വജിത്ത് സന്തോഷ് ശിവന്‍റെ അരങ്ങേറ്റം

Santosh Sivan's son to enter acting industry Anoop Sathyan sharing his happiness  അനൂപ് സത്യന്‍  അഭിനയരംഗത്തേക്ക് ചുവടുവെച്ച് സന്തോഷ് ശിവന്‍  സുരേഷ് ഗോപി  ശോഭന  വരനെ ആവശ്യമുണ്ട്  സന്തോഷ് ശിവന്‍  Santosh Sivan's son to enter acting industry  Anoop Sathyan  Santosh Sivan  ദുല്‍ഖര്‍ സല്‍മാന്‍ ലേറ്റസ്റ്റ് ന്യൂസ്  കല്യാണി പ്രിയദര്‍ശന്‍ ലേറ്റസ്റ്റ് ന്യൂസ്
അഭിനയരംഗത്തേക്ക് ചുവടുവെച്ച് സന്തോഷ് ശിവന്‍റെ മകനും; സന്തോഷം പങ്കുവെച്ച് അനൂപ് സത്യന്‍
author img

By

Published : Jan 8, 2020, 8:02 PM IST

മികവുറ്റ ഛായാഗ്രഹണം കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സന്തോഷ് ശിവന്‍റെ മകന്‍ സര്‍വജിത്ത് അനൂപ് സത്യന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അപ്പു എന്ന് വിളിപ്പേരുള്ള സര്‍വജിത്തിന്‍റെ ചെറുപ്പകാല വീഡിയോയും ലൊക്കേഷന്‍ ചിത്രങ്ങളും അനൂപ് സത്യന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അച്ഛനായ സന്തോഷ് ശിവന്‍ പകര്‍ത്തിയ സര്‍വജിത്തിന്‍റെ വീഡിയോയില്‍ അച്ഛനെയും അമ്മയെയും വിമാനത്തില്‍ കയറ്റാമെന്നും വിമാനം താന്‍ പറത്താമെന്നും അപ്പു പറയുന്നുണ്ട്. എന്നാല്‍ പതിനെട്ട് തികയാതെ നീ എങ്ങനെയാണ് വിമാനം പറത്തുന്നതെന്ന് സന്തോഷ് ശിവന്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് നായിക. ലാല്‍ ജോസിന്‍റെ അഞ്ച് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യന്‍ പൂര്‍ണമായും ഒരു കുടുംബ ചിത്ര സ്വഭാവത്തിലാണ് വരനെ ആവശ്യമുണ്ട് ഒരുക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.