ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയാണ് ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം. 85 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടിലാണ് സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിലെ ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പകലുകള്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. നായിക റിമ കല്ലിങ്കലും നായകനും കാറില്‍ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍. 'ഗംഭീരം' എന്നാണ് സിത്താരയുടെ ആലാപനത്തെ കുറിച്ച് പ്രേക്ഷകര്‍ കുറിച്ചത്. ഒരു കാര്‍ യാത്രയാണ് സിനിമയിലുടനീളം.
Also read: ക്യാന്‍സര്‍ നാളുകളിലെ ചിത്രം പങ്കുവച്ച് സൊനാലി ബിന്ദ്രേ
ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോണ്‍ പാലത്തറയുടേത് തന്നെയാണ് തിരക്കഥയും.
'ശവം' ആണ് ഇതിന് മുമ്പ് ഡോണ്‍ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ മറ്റൊരു സിനിമ. ബീ കേവ് മൂവീസിന്‍റെ ബാനറില്‍ ഷിജോ.കെ.ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">