സാർപട്ടാ പരമ്പരൈയിൽ രംഗൻ വാധ്യാരുടെ ശിഷ്യനായ രാമനെ പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിക്കുകയാണ്. രജനികാന്തിന്‍റെ കാലായ്ക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്‌ത സാര്‍പട്ടാ പരമ്പരൈ 1970കളിലെ വടക്കന്‍ ചെന്നൈയിൽ ഉണ്ടായിരുന്ന ബോക്‌സിങ് പാരമ്പര്യത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ്.
ചിത്രത്തിലെ രാമനെ അവതരിപ്പിച്ച സന്തോഷ് പ്രതാപ് ഓ മൈ കടവുളേ, ദയം, പഞ്ചാക്ഷരം, ഇരുമ്പു മനിതൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ നടനാണ്. തമിഴിൽ എത്തുന്നതിന് മുമ്പ്, ഒരു മലയാള സിനിമയിലായിരുന്നു താൻ ആദ്യമായി അഭിനയിക്കേണ്ടിയിരുന്നതെന്ന് സന്തോഷ് പ്രതാപ് പറയുന്നു. സാർപട്ടാ പരമ്പരൈയിലെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവക്കുന്നതിനിടെയാണ് താരം മലയാള സിനിമയുമായുള്ള ബന്ധം വ്യക്തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
ആദ്യം കിട്ടിയത് മലയാളം, എന്നാൽ അത് നടന്നില്ല
ദുൽഖർ സൽമാനും സണ്ണി വെയ്‌നുമൊപ്പം ഒരു ചിത്രത്തിൽ തനിക്കും അവസരം ലഭിച്ചിരുന്നുവെന്നും, എന്നാൽ അന്ന് ഭാഷ പ്രശ്‌നമായതിനാൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും സന്തോഷ് പ്രതാപ് പറഞ്ഞു. പിന്നീട് പാർഥിപൻ സംവിധാനം ചെയ്‌ത 'കഥൈ തിരക്കഥൈ വസനം ഇയക്കം' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എങ്കിലും തമിഴ് സിനിമക്കൊപ്പം മലയാളത്തിലും അവസരങ്ങൾക്കായി ശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും സന്തോഷ് വിവരിച്ചു.
More Read: ഒരു പാ രഞ്ജിത്ത് സിനിമ; 'സാർപട്ടാ പരമ്പരൈ'ക്കൊപ്പം ഇടിവി ഭാരത്
അടുത്തിടെ താനൊരു മലയാളം മ്യൂസിക്കൽ ആൽബം ചെയ്‌തിരുന്നുവെന്നും ഉടനെ അത് റിലീസ് ചെയ്യുമെന്നും സന്തോഷ് പ്രതാപ് അഭിമുഖത്തിൽ ഇടിവി ഭാരതിനോട് പറഞ്ഞു.