ETV Bharat / sitara

'പ്രാണ ഡിസൈന്‍സ്'; ചുവപ്പില്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍ - റിമ കല്ലിങ്കല്‍

രാമൂ കാര്യാട്ട് അവാര്‍ഡ് നിശക്കെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി സാനിയ ഇയ്യപ്പന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്

Sania Iyappan looks beautiful in red  ചുവപ്പില്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍  സാനിയ ഇയ്യപ്പന്‍  രാമൂ കാര്യാട്ട് അവാര്‍ഡ്  നടി സാനിയ ഇയ്യപ്പന്‍  ക്വീന്‍ എന്ന മലയാള സിനിമ  റിമ കല്ലിങ്കല്‍  അജു വര്‍ഗീസ്
'പ്രാണ ഡിസൈന്‍സ്'; ചുവപ്പില്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍
author img

By

Published : Jan 29, 2020, 9:45 AM IST

ക്വീന്‍ എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി ഇന്ന് മലയാള സിനിമയില്‍ നിരവധി കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്ത് തിളങ്ങുന്ന യുവനടിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സമകാലിക പ്രസക്തമായ വേഷം കൈകാര്യം ചെയ്തതാരം സിനിമാരംഗത്ത് തന്‍റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. സാനിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

രാമു കാര്യാട്ട് അവാര്‍ഡ് നിശക്കെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ പ്രാണയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് സാനിയ ധരിച്ചിരുന്നത്. ചുവപ്പ് ബ്രൊക്കേഡില്‍ തീര്‍ത്ത സ്കേര്‍ട്ടിലും നേവി ബ്ലൂ ബ്ലൗസിലും അതിസുന്ദരിയാണ് സാനിയ.

നിരവധിപേരാണ് താരത്തിന്‍റെ പുതിയ ഫോട്ടോചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. രാമു കാര്യാട്ട് അവാര്‍ഡ് 2020ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡാണ് സാനിയക്ക് ലഭിച്ചത്. റിമ കല്ലിങ്കല്‍, അജു വര്‍ഗീസ് തുടങ്ങിയവരും സാനിയക്ക് അഭിനന്ദനങ്ങളുമായെത്തിയിട്ടുണ്ട്. മഞ്ജുവാര്യരോടൊപ്പം അഭിനയിക്കുന്ന പ്രീസ്റ്റാണ് സാനിയയുടെ പുതിയ ചിത്രം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.