വീട്ടിലിരിക്കുന്നവർ തങ്ങളുടെ പഴയകാല ചിത്രങ്ങളെല്ലാം പൊടി തട്ടിയെടുത്ത്, അതിലൂടെ ചെറുപ്പത്തിലെ ഓർമകളിലേക്ക് മടങ്ങുന്നത് ലോക്ക് ഡൗണിലെ പതിവ് കാഴ്‌ചകളാകുകയാണ്. മലയാളിയുടെ പ്രിയനടി സംവൃത സുനിലും തന്‍റെ കുട്ടിക്കാലത്തെ കുടുംബ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഓർമകൾ പുതുക്കുകയാണ്. "ഇതാണ് സന്തോഷവതിയായ ഞാന്‍. എന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിയും സുഹൃത്തുമായവള്‍ക്കും ഒപ്പം. സുരക്ഷിതത്വവും സംത്യപ്‌തിയും അനുഭവിച്ചിരുന്ന സമയം ഇതായിരുന്നു", എന്നാണ് ബാല്യകാല ചിത്രത്തിനൊപ്പം നടി കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
അച്ഛനും അമ്മക്കും സഹോദരിക്കുമൊപ്പം തലയിൽ തൊപ്പിവച്ച് കുട്ടിഫ്രോക്കുമണിഞ്ഞുള്ള സംവൃതയുടെ പഴയകാല ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. തൊണ്ണൂറുകളിലെ കുട്ടികളുടെ ഫാഷൻ വേഷമാണിതെന്നും വളരെ മനോഹരിയാണ് കുഞ്ഞുസംവൃതയുമെന്നൊക്കെ ആരാധകരും ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടി നൽകി. കുടുംബചിത്രത്തിന് നടിയുടെ സഹോദരി സഞ്ജുക്ത സുനിൽ എഴുതിയ കമന്‍റ് നിന്നെ വളരെ സ്നേഹിക്കുന്നുവെന്നാണ്.
2012ൽ യുഎസില്‍ എന്‍ജീനിയറായ അഖില്‍ ജയരാജുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ, ബിജു മേനോന്‍റെ നായികയായി 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സംവൃത തിരിച്ചുവരവ് നടത്തി. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് സംവൃത കാഴ്‌ചവച്ചതും. അഗസ്ത്യ, രുദ്ര എന്നിവരാണ് സംവൃതയുടെ മക്കൾ.