തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താര ജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. എല്ലായ്‌പ്പോഴും ഇരുവരും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്. ഇരുവരുടെയും പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം സജീവ ചര്‍ച്ചയായതുമാണ്.
വിവാഹ മോചനത്തെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നത്. ഒടുവില്‍ അവര്‍ തങ്ങളുടെ വിവാഹമോചനം സംബന്ധിച്ച് ഔദ്യോഗികമായി ഒക്ടോബര്‍ രണ്ടിന് വെളിപ്പെടുത്തി.
സോഷ്യല്‍ മീഡിയയില്‍ നിന്നും നാഗ ചൈതന്യയുമൊത്തുള്ള ചിത്രങ്ങളെല്ലാം സാമന്ത നീക്കം ചെയ്‌തിരിക്കുകയാണിപ്പോള്‍. നാഗ ചൈതന്യയുമൊത്തുള്ള ക്രിസ്‌തുമസ് ആഘോഷം, റാണാ ദഗ്ഗുബാട്ടിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്, സ്‌പെയിന്‍-ആംസ്‌റ്റര്‍ഡാം സന്ദര്‍ശനം തുടങ്ങിയ അവസരങ്ങളിലെ ചിത്രങ്ങളാണ് സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ നിന്ന് നീക്കിയത്.
എന്നാല്‍ നാഗ ചൈതന്യയുമൊന്നിച്ചുള്ള ചില പഴയ ചിത്രങ്ങള്‍ ഇപ്പോഴും സാമന്തയുടെ അക്കൗണ്ടിലുണ്ട്. ഇരുവരും നിയമപരമായി വേര്‍പിരിയാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
Also Read:'ഐ ലൗ യു അച്ഛാ...' ദിലീപിന് മകളുടെ സ്‌നേഹസമ്മാനം...
അടുത്തിടെ ക്ഷേത്രദര്‍ശന സമയത്ത് വിവാഹ മോചനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തോട് സാമന്ത ദേഷ്യപ്പെട്ടത് വൈറലായിരുന്നു.