ലോകം ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ത്രീകളെ ഓര്‍ത്തും അവര്‍ക്ക് ആശംസകള്‍ അറിയിച്ചുമാണ് എല്ലാവരും വനിതാ ദിനത്തില്‍ പങ്കുചേരുന്നത്. നടി സാമന്തയും മനോഹരമായ സന്ദേശം പങ്കുവെച്ചുകൊണ്ട് വനിതാ ദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഏവര്‍ക്കും ആശംസയുമായി എത്തിയത്. 'നാം എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക് അറിയാം.... നമ്മുടെ മൂല്യം നമുക്ക് അറിയാം, അത് നാം അര്‍ഹിക്കുന്നതിലും കുറവായിരിക്കില്ല... അത് നമ്മള്‍ക്ക് അറിയാം... ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്നെ തന്നെ കൂടുതല്‍ വിശ്വസിക്കാന്‍ ഞാന്‍ എന്നോട് പറയുന്നു. അതുപോലെ തന്നെ ചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു....' സാമന്ത കുറിച്ചു. മനോഹരമായ ഒരു ഫോട്ടോയും സാമന്ത പങ്കുവെച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത ഇപ്പോള്‍ നായികയായി അഭിനയിക്കുന്നത്. 96ന്‍റെ തെലുങ്ക് റീമേക്കായ ജാനുവാണ് അവസാനമായി റിലീസ് ചെയ്‌ത സാമന്ത സിനിമ. വിജയ് സേതുപതി നയന്‍താര എന്നിവര്‍ക്കൊപ്പം സാമന്തയും പ്രധാന വേഷത്തില്‍ എത്തുന്ന കാത്തുവാക്ക്‌ലെ രണ്ട് കാതലും ഉടന്‍ തിയേറ്ററുകളിലെത്തിയേക്കും. കൂടാതെ ആമസോണ്‍ വെബ്‌സീരിസ് ദി ഫാമിലി മാനിന്‍റെ രണ്ടാം സീസണിലും സാമന്ത വേഷമിട്ടിട്ടുണ്ട്. താരത്തിന്‍റെ ആദ്യ വെബ് സീരിസ് കൂടിയാണിത്.