മഴനീര്‍ത്തുള്ളികള്‍ എന്ന മനോഹര ഗാനം മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗ തൃശൂര്‍ പൂരമെന്ന ജയസൂര്യ ചിത്രത്തിലൂടെ വീണ്ടുമൊരു മെലഡിയുമായി എത്തിയിരിക്കുകയാണ്. 2010ല്‍ കോക്‌ടെയിലിലെ 'നീയാം തണലിനും താഴെ' എന്ന പ്രണയാര്‍ദ്രമായ ഗാനത്തിലൂടെയാണ് രതീഷ് വേഗ സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയത്. ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന തൃശൂര്‍പൂരത്തിലെ സഖിയെ എന്ന് തുടങ്ങുന്ന പ്രണയഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. ജയസൂര്യയും സ്വാതി റെഡ്ഡിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. നവാഗതനായ രാജേഷ് മോഹനനാണ് തൃശൂര്‍ പൂരം സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി ചിത്രം പുറത്തിറങ്ങും.
- " class="align-text-top noRightClick twitterSection" data="">