സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം 'ഗാര്‍ഡിയന്‍' ട്രെയിലർ പുറത്തിറക്കി. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിൽ മിയ ജോർജ്, സിജോയ് വർഗീസ്, നയന എന്നിവരാണ് മറ്റ് കേന്ദ്രവേഷങ്ങൾ ചെയ്യുന്നത്. സൈജുവിനെ ഒരു കൊലപാതകിയായാണ് ട്രെയിലറിൽ കാണിച്ചിട്ടുള്ളത്. മലയാളി താരം മിയ ജോർജ് ചിത്രത്തിൽ പൊലീസ് വേഷത്തിൽ എത്തുന്നു.
- " class="align-text-top noRightClick twitterSection" data="">
പ്രദീപ് ടോമാണ് ഗാര്‍ഡിയന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. വിജി എബ്രഹാമാണ് എഡിറ്റിങ്. ജോബി ജെയിംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ജോബിന്‍ ജോര്‍ജും എഡ്വ. ഷിബു കുര്യാക്കോസും ചേർന്നാണ് ത്രില്ലർ ചിത്രം നിർമിക്കുന്നത്. പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലൂടെ ഗാർഡിയൻ ജനുവരി ഒന്നിന് റിലീസിനെത്തും.