ETV Bharat / sitara

പിറന്നാള്‍ ദിനത്തില്‍ സൈജു കുറുപ്പിന്‍റെ നൂറാം ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് എത്തി

author img

By

Published : Mar 12, 2021, 7:11 PM IST

ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

saiju kurup latest malayalam movie upacharaapoorvam gunda jayan first look out now  upacharaapoorvam gunda jayan first look out now  saiju kurup latest malayalam movie upacharaapoorvam gunda jayan  saiju kurup latest malayalam movie  ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍  ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ സിനിമ  ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ ഫസ്റ്റ്‌ലുക്ക്  സൈജു കുറുപ്പ് പിറന്നാള്‍
പിറന്നാള്‍ ദിനത്തില്‍ സൈജു കുറുപ്പിന്‍റെ നൂറാം ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് എത്തി

എല്ലാവര്‍ക്കും പ്രിയപ്പെട്ട മലയാള നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. നായകനായും കോമേഡിയനായും എല്ലാം തിളങ്ങിയ സൈജു കുറുപ്പിന്‍റെ പിറന്നാള്‍ ദിനത്തില്‍ താരം ടൈറ്റില്‍ റോളിലെത്തുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് എത്തി. ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത്. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ.

ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ജോണി ആന്‍റണി, സാബുമോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.