കൊവിഡും ലോക്ക് ഡൗണും മൂലം റിലീസ് നീളുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആര്‍ ജെ മാത്തുക്കുട്ടിയുടെ കുഞ്ഞെല്‍ദോ. ഇപ്പോള്‍ ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയ്‌ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം വളരെ രസകരമായ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി.
'പണ്ട് തിയേറ്ററില്‍ ഇരുന്ന് 'അ ഈ ഊ' എന്നൊക്കെ പുച്ഛിച്ച സാധനത്തിന് ഇത്രയും വിലയുണ്ടായിരുന്നെന്ന് ഇപ്പഴാ മനസിലായത്' എന്നാണ് മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. പാര്‍വതി തിരുവോത്തിന്‍റെ 'വര്‍ത്തമാനം' ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മാത്തുക്കുട്ടിയുടെ പോസ്റ്റെന്നതും ശ്രദ്ധേയം. ജെഎന്‍യു സമരം അടക്കമുള്ളവ ചര്‍ച്ച ചെയ്യുന്നു എന്നതിന്‍റെ പേരിലാണ് വര്‍ത്തമാനം സിനിമക്കുള്ള പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചത്. സംഭവം വിവാദമായതോടെ സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
കുഞ്ഞെല്‍ദോയില്‍ ആസിഫ് അലിയാണ് നായകന്‍. പുതുമുഖം ഗോപിക ഉദയനാണ് നായിക. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്വരൂപ് ഫിലിപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.