ഷക്കീലയുടെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടീസറെത്തി. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന 'ഷക്കീല' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം റിച്ച ഛദ്ദയാണ് കേന്ദ്രവേഷം ചെയ്യുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലൂടെ ശ്രദ്ധേയയായ ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതത്തിലൂടെ ചിത്രം സഞ്ചരിക്കുന്നു. താരത്തിന്‍റെ സിനിമാജീവിതത്തിനുമപ്പുറം വ്യക്തി ജീവിതത്തെ കൂടി പ്രമേയമാക്കിയാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
പങ്കജ് ത്രിപാഠി, എസ്‍തര്‍ നൊറോണ, ഷീവ റാണ, മലയാളി നടൻ രാജീവ് പിള്ള എന്നിവരാണ് ഷക്കീലയിലെ മറ്റ് പ്രധാന താരങ്ങൾ. സാമീസ് മാജിക് സിനിമ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവർ ചിത്രം നിർമിക്കുന്നു. ഡിസംബർ 25ന് ഷക്കീല ചിത്രം തിയേറ്ററുകളിലെത്തും.