ദാസൻ
സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ദാസനും വിജയനും. ആക്ഷേപഹാസ്യചിത്രം നാടോടിക്കാറ്റ് 1987ലാണ് റിലീസിനെത്തുന്നത്. പിന്നീട്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ ചിത്രങ്ങളിലൂടെ മോഹൻലാലും ശ്രീനിവാസനും രണ്ടുതവണ തിരിച്ചെത്തി.
സാഗർ ഏലിയാസ് ജാക്കി
1987ൽ മലയാളികൾക്കിടയിലേക്ക് കടന്നുവന്ന അണ്ടർവേൾഡ് ഡോൺ, സാഗർ ഏലിയാസ് ജാക്കി. എസ്.എൻ സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഹീറോ 22 വർഷങ്ങൾക്ക് ശേഷം അമൽ നീരദിന്‍റെ സംവിധാനത്തിലൂടെ മടങ്ങിവന്നു. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടർച്ചയായിരുന്നില്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറന്ന സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രം.
സേതുമാധവൻ
ലോഹിതദാസ് തിരക്കഥ- സിബി മലയിൽ സംവിധാനം.... സിനിമയുടെ വിജയത്തിന് പിന്നാലെ മോഹൻലാൽ ചിത്രത്തിന്‍റെ രണ്ടാം പതിപ്പിനും മികച്ച പ്രതികരണം. സിനിമയുടെ പേരോ കഥാപാത്രമോ എടുത്തുപറയേണ്ടതില്ല, കിരീടത്തിലെയും ചെങ്കോലിലെയും സേതുമാധവനെ കുറിച്ചാണെന്ന് മലയാളികൾക്ക് മനസിലാകും. അപ്രതീക്ഷിതമായി നായകന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന വിധിയെന്ന വില്ലൻ...1989ലും 1993ലും പുറത്തിറങ്ങിയ ചിത്രങ്ങൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചവയാണ്.
ജോജി
ജോജിയെയും നിശ്ചലിനെയും അറിയാത്ത മലയാളിയുണ്ടാവില്ല. മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായ കിലുക്കം 1991ലാണ് പ്രദർശനത്തിനെത്തിയത്. 2006ൽ ഇറങ്ങിയ കിലുക്കം കിലുകിലുക്കം വലിയ വിജയമായിരുന്നില്ല. സന്ധ്യ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ അവസാനഭാഗത്ത് മോഹൻലാലിന്‍റെ ജോജി ഒരു കാമിയോ റോളിലെത്തി അൽപം ഫൈറ്റ് രംഗങ്ങളൊക്കി കാഴ്‌ചവച്ച് മടങ്ങുന്നു. സിനിമയില ജോജിയുടെ വരവ് പ്രേക്ഷകർ ആസ്വദിക്കുകയും ചെയ്തു.
മംഗലശ്ശേരി നീലകണ്ഠൻ
1993ൽ രഞ്ജിത്തിന്‍റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത രാവണപ്രഭു. ഏഴ് വർഷങ്ങൾക്ക് ശേഷം കാർത്തികേയനെന്ന മറ്റൊരു കഥാപാത്രവുമായി രഞ്ജിത് രാവണപ്രഭു ഒരുക്കി. രണ്ടാം ഭാഗത്തിൽ മംഗലശ്ശേരി നീലകണ്ഠൻ ഒരു വരവ് കൂടിവന്നു.
More Read: മോടി കൂട്ടി വീണ്ടും വന്നു; മലയാളത്തിലെ ആവർത്തിച്ച കഥാപാത്രങ്ങൾ
സണ്ണി ജോസഫ്
സണ്ണി ജോസഫ് അഥവാ മലയാളിക്കറിയാവുന്ന സണ്ണിക്കുട്ടൻ. ഫാസിലിന്‍റെ ക്ലാസിക് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആസ്വാദകർക്കുള്ളിലേക്ക് ആഴത്തിൽ പതിഞ്ഞവയാണ്. അഞ്ചു ഭാഷകളിൽ പിന്നീട് പുനർനിർമിച്ച മണിച്ചിത്രത്താഴ് 1993ലാണ് റിലീസ് ചെയ്‌തത്. സിനിമയുടെ രണ്ടാം യൂണിറ്റ് സംവിധായകരായി പ്രിയദർശൻ, സിബി മലയിൽ, സിദ്ധീഖ്, ലാൽ എന്നീ പ്രഗൽഭരും ഉണ്ടായിരുന്നു. ഗീതാഞ്ജലി എന്ന പേരിൽ 2013ർ പ്രിയദർശൻ സിനിമയെടുത്തുമ്പോൾ നിഗൂഡതയുടെ ചുരുളഴിക്കാൻ ഡോ.സണ്ണിയും നിർണായകകഥാപാത്രമായി. എന്നാൽ, സിനിമ വലിയ വിജയമായിരുന്നില്ലെന്ന് തന്നെ പറയാം.
മേജർ മഹാദേവൻ 2006
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കിയ കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്... യുദ്ധപശ്ചാത്തലത്തിൽ നിർമിച്ച നാല് ചിത്രങ്ങളിലെയും അഭിനേതാക്കൾ വ്യത്യസ്‌തമായിരുന്നു. എന്നാൽ രണാങ്കണത്തിലെ മേജർ മഹാദേവന്‍റെ ഒന്നാമത്തെ ചിത്രം കീർത്തിചക്ര 150 ഓളം ദിവസങ്ങളും അടുത്ത ചിത്രമായ കുരുക്ഷേത്ര 75 ഓളം ദിവസങ്ങളും പ്രദർശിപ്പിച്ചു. അമിതാഭ് ബച്ചൻ സാന്നിധ്യമറിയിച്ച കാണ്ഡഹാറും അല്ലു അർജുന്‍റെ സഹോദരൻ അല്ലു സിരീഷ് അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സും വിജയം നേടി.
ജോർജ്ജൂട്ടി
ബോക്‌സ്ഓഫിസിൽ ആദ്യമായി 50 കോടി കലക്ഷൻ നേടിയ മലയാളചിത്രമായിരുന്നു 2013ൽ റിലീസ് ചെയ്‌ത ദൃശ്യം. വിമർശനങ്ങൾക്ക് പഴുതുകളില്ലാത്ത ജീത്തു ജോസഫിന്‍റെ തിരക്കഥയും സംവിധാനവും ജോർജ്ജൂട്ടിയെ മലയാളി കുടുംബപ്രേക്ഷകരികിലേക്ക് അടുപ്പിക്കുകയായിരുന്നു. ഈ വർഷം സിനിമയുടെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയപ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നു പ്രതികരണം. ദൃശ്യം, ദൃശ്യം 2 സിനിമകളുടെ വിജയത്തിന് പിന്നാലെ തങ്ങൾക്കിനിയും ജോർജ്ജൂട്ടിയെ സ്ക്രീനിൽ കാണണമെന്ന പ്രേക്ഷകരുടെ ആവശ്യത്തിന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന തന്നെയാണ് സംവിധായകൻ നൽകിയതും.
സ്റ്റീഫൻ നെടുമ്പള്ളി
2019ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ആക്ഷൻ ത്രില്ലർ പൃഥ്വിരാജിന്‍റെ ആദ്യസംവിധാന സംരഭം കൂടിയായിരുന്നു. ലൂസിഫർ ചിത്രത്തിന്‍റെ തുടർഭാഗം എമ്പുരാൻ ചിത്രം ഇപ്പോൾ പണിപ്പുരയിലാണ്.