ETV Bharat / sitara

രതീഷ് ബാലകൃഷ്ണന്‍റെ മൂന്നാമത്തെ സംവിധാന സംരംഭം ചാക്കോച്ചനൊപ്പം - Ratheesh Balakrishnan third directorial venture

സംവിധായകനും നിര്‍മാതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ തന്നെയാണ് പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്

Ratheesh Balakrishnan's third directorial venture with Chackochan  രതീഷ് ബാലകൃഷ്ണന്‍റെ മൂന്നാമത്തെ സംവിധാന സംരംഭം ചാക്കോച്ചനൊപ്പം  രതീഷ് ബാലകൃഷ്ണന്‍ സിനിമകള്‍  രതീഷ് ബാലകൃഷ്ണന്‍ കുഞ്ചാക്കോ ബോബന്‍  കനകം കാമിനി കലഹം സിനിമ വാര്‍ത്തകള്‍  Ratheesh Balakrishnan third directorial venture  Ratheesh Balakrishnan movies
രതീഷ് ബാലകൃഷ്ണന്‍റെ മൂന്നാമത്തെ സംവിധാന സംരംഭം ചാക്കോച്ചനൊപ്പം
author img

By

Published : Mar 3, 2021, 7:50 PM IST

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ സിനിമ നിര്‍മ്മിച്ച സന്തോഷ്.ടി.കുരുവിളയാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മാണം നിര്‍വഹിക്കുന്നത്. സംവിധായകനും നിര്‍മാതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ തന്നെയാണ് പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

നിവിന്‍ പോളിയെ നായകനാക്കി കനകം കാമിനി കലഹം എന്ന ചിത്രം രതീഷ് സംവിധാനം ചെയ്‍തിരുന്നു. ആ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ജിസ് ജോയിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ്, അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നിവയാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ നായാട്ട്, കമല്‍.കെ.എമ്മിന്‍റെ പട, അഷ്‍റഫ് ഹംസയുടെ ഭീമന്‍റെ വഴി എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചാക്കോച്ചന്‍ സിനിമകളാണ്. ടി.പി ഫെല്ലിനിയുടെ ഒറ്റ്, ഗ്ര്‍ര്‍ര്‍, മിഥുന്‍ മാനുവല്‍ തോമസിന്‍റെ ആറാം പാതിരാ, മഹേഷ് നാരായണന്‍റെ അറിയിപ്പ് എന്നിവയും കുഞ്ചാക്കോ ബോബന്‍റേതായി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളാണ്. ആഷിക് അബുവിന്‍റെ നീലവെളിച്ചത്തിലും ചാക്കോച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.