ETV Bharat / sitara

പൂജയും കിയാര അദ്വാനിയും പുറത്ത്‌ ; ദളപതി 66ല്‍ വിജയുടെ നായികയെ തീരുമാനിച്ചു - Thalapathy 66 official announcement

Rashmika Mandanna in Thalapathy 66: പൂജ ഹെഗ്‌ഡെ, കിരണ്‍ അദ്വാനി എന്നിവരെയാണ്‌ ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്

Rashmika Mandanna in Thalapathy 66  ദളപതി 66ല്‍ വിജയുടെ നായിക  Rashmika Mandanna Vijay's fan  Thalapathy 66 official announcement  Thalapathy 66 shooting
പൂജയും കിയാര അദ്വാനിയും പുറത്ത്‌; ദളപതി 66ല്‍ വിജയുടെ നായികയെ തീരുമാനിച്ചു
author img

By

Published : Mar 9, 2022, 4:54 PM IST

ദളപതി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന 'ബീസ്‌റ്റ്‌' ഏപ്രില്‍ 14ന്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുമ്പോള്‍ വിജയുമൊന്നിച്ചുള്ള പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് സംവിധായകന്‍ വംശി പൈഡിപ്പള്ളി. ദില്‍ രാജുവും ശ്രീരിഷും ചേര്‍ന്ന്‌ നിര്‍മിക്കുന്ന ചിത്രത്തിന് ദളപതി 66 എന്നാണ് താത്‌കാലികമായി പേരിട്ടിരിക്കുന്നത്‌.

Rashmika Mandanna in Thalapathy 66 : വിജയുടെ പേരിടാത്ത ചിത്രത്തില്‍ നായികയെ നിശ്ചയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രശ്‌മിക മന്ദാന ആണ് ദളപതി 66ല്‍ വിജയുടെ നായികയായെത്തുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംവിധായകന്‍ വംശി പെഡിപ്പള്ളിയും നിര്‍മാതാവ്‌ ദില്‍ രാജുവും രശ്‌മികയെ തങ്ങളുടെ സിനിമയിലേക്ക്‌ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്‌ടരാണെന്ന്‌ പ്രതികരിച്ചു.

Rashmika Mandanna in Thalapathy 66  ദളപതി 66ല്‍ വിജയുടെ നായിക  Rashmika Mandanna Vijay's fan  Thalapathy 66 official announcement  Thalapathy 66 shooting
ദളപതി 66ല്‍ വിജയുടെ നായിക ആകാനൊരുങ്ങി രശ്‌മിക മന്ദാന

Also Read: സിദ്ധാര്‍ഥ്‌ മല്‍ഹോത്രക്കൊപ്പം രശ്‌മിക മന്ദാന ബോളിവുഡിലേക്ക്‌

Rashmika Mandanna Vijay's fan: തുടക്കത്തില്‍ പൂജ ഹെഗ്‌ഡെ, കിരണ്‍ അദ്വാനി എന്നിവരുടെ പേരുകളാണ്‌ ഉയര്‍ന്നുവന്നതെങ്കിലും ഒടുവില്‍ രശ്‌മിക മന്ദാനയെ തെരഞ്ഞെടുക്കുകയായിരുന്നു. വിജയുടെ കടുത്ത ആരാധികയാണ് രശ്‌മിക. ഇക്കാര്യം നടിതന്നെ നിരവധി പൊതുവേദികളില്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്‌.

Thalapathy 66 official announcement : തെലുങ്ക്‌ താരം നാനിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ്‌ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ദളപതി 66ന്‍റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. തമിഴ്‌-തെലുങ്ക്‌ ഇന്‍ഡസ്‌ട്രിയിലെ ബിഗ്‌ ബഡ്‌ജറ്റ്‌ ആയാകും ദളപതി 66 ഒരുങ്ങുന്നതെന്നാണ് സൂചന.

Thalapathy 66 shooting : ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. സിനിമയ്ക്കായി ഒരു ബംഗ്ലാവിന്‍റെ വലിയ സെറ്റ്‌ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഷൂട്ടിങ്‌ തുടങ്ങാനാണ് അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത്‌. അതേസമയം സെറ്റിന്‍റെ പണി വിചാരിച്ച വേഗത്തില്‍ പൂര്‍ത്തിയായില്ലെങ്കില്‍ വിജയും രശ്‌മികയും ഒന്നിച്ചുള്ള ഗാനം ചിത്രീകരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍രാജു ആണ് നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.