റാണ ദഗുബാട്ടി-സായ് പല്ലവി ജോഡി ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് സിനിമയാണ് വിരാട പര്‍വ്വം. സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നാടന്‍ പാട്ടിന്‍റെ ശൈലിയോട് സാമ്യം തോന്നുന്ന തരത്തിലുള്ളതാണ് 'കോലു കോലു' എന്ന് തുടങ്ങുന്ന ഗാനം. ദിവ്യ മലിക, സുരേഷ് ബൊബ്ബിലി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചന്ദ്രബോസാണ്. സുരേഷ് ബൊബ്ബിലി തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നതും. നക്‌സല്‍ കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാവണ എന്നാണ് റാണയുടെ കഥാപാത്രത്തിന്‍റെ പേര്. വേണു ഉദ്ദുഗുലയാണ് സിനിമയുടെ സംവിധാനം. ആക്ടിവിസ്റ്റ് ബല്ലി ലളിത എന്ന സ്ത്രീയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സായ് പല്ലവിയുടെ കഥാപാത്രത്തെ സിനിമക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ റാണയുടെ 36-ാം പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ഫസ്റ്റ്ലുക്കും ആദ്യ ഗ്ലിബ്‌സ് വീഡിയോയും പുറത്തിറക്കിയിരുന്നു അണിയറപ്രവര്‍ത്തകര്‍.
- " class="align-text-top noRightClick twitterSection" data="">
പ്രിയമണി, നന്ദിത ദാസ്, നവീന്‍ ചന്ദ്ര, സറീന വഹാബ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നന്ദിത ദാസിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വിരാട പര്‍വം. അതേസമയം റാണയുെട ഹാത്തി മേരി സാത്തിയെന്ന ബഹുഭാഷ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പ്രഭു സോളമനാണ് ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.