ഈ അടുത്ത കാലത്ത് ബുക്ക് ഷെൽഫിനടുത്ത് നിന്ന് മമ്മൂട്ടി എടുത്ത തന്‍റെ സെൽഫ് പോർട്രെയ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സൂര്യ പ്രകാശം താരത്തിന്‍റെ മുഖത്തേക്ക് പതിക്കുന്ന തരത്തിൽ ഇരുണ്ട ബാക്ക്ഗ്രൗണ്ടിൽ നിന്നാണ് താരം ചിത്രം എടുത്തിരിക്കുന്നത്. 'അറിവിന്‍റെ മഹാസാഗരം..അതിൽ നിന്ന് കുറച്ച് തുള്ളികളെങ്കിലും എനിക്ക് വായിക്കണം' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്.
ഇപ്പോൾ മമ്മൂട്ടി ഫോട്ടോ എടുത്ത അതേ സ്ഥലത്തു നിന്നുമെടുത്ത ഫോട്ടോ ആണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. മെഗാസ്റ്റാർ എടുത്ത ചിത്രമാണെന്നും പിഷാരടി പറയുന്നു. അറിവിന്‍റെ സമുദ്രം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Also Read: ചിരിപ്പൂരമൊരുക്കാൻ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു
ഇപ്പോൾ ലൈബ്രറി ഫോട്ടോസ് ആണോ ട്രെൻഡ് എന്നാണ് കമന്‍റിൽ ആരാധകർ ചോദിക്കുന്നത്. പോസിൽ മാറ്റം ഉള്ളതുകൊണ്ട് ആളു മാറിയില്ല എന്ന് മറ്റൊരു കമന്‍റ്.