ദശമൂലം ദാമുവെന്ന സുരാജ് വെഞ്ഞാറമൂട് കഥാപാത്രത്തിന് ശേഷം ട്രോളന്മാരുടെ ഹൃദയം കവര്‍ന്നത് ജഗദീഷ് എന്ന അതുല്യനടന്‍റെ ട്രേഡ്മാര്‍ക്ക് കഥാപാത്രങ്ങളായ ഗോഡ്ഫാദറിലെ മായിന്‍ക്കുട്ടിയും, ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനുമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. അഞ്ഞൂറാന്‍റെ മക്കളും ആനപ്പാറ അമ്മച്ചിയും തമ്മിലുള്ള കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ അവർക്കൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ജഗദീഷ് അവതരിപ്പിച്ച മായിൻകുട്ടി. ചിത്രത്തിൽ പലപ്പോഴും ചിരിപ്പൂരം തീർത്തത് മായിൻകുട്ടിയായിരുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ട്രോൾ മീമുകൾക്കിടയിൽ താരമാണ് മായിൻകുട്ടി. ഇപ്പോള്‍ ഗോഡ്ഫാദറിലെ മായിന്‍ക്കുട്ടിയെന്ന ജഗദീഷിന്‍റെ കഥാപാത്രത്തിന്‍റെ അപ്ഡേറ്റഡ് വേര്‍ഷന്‍ എന്ന കാപ്ഷനോടെ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്. മായിൻകുട്ടിയുടെ ആ നിൽപ്പിന് ഇപ്പോഴും മാറ്റമില്ലെന്നാണ് രമേഷ് പിഷാരടിയുടെ കണ്ടെത്തൽ.
- " class="align-text-top noRightClick twitterSection" data="">
'ആക്ഷൻ പറഞ്ഞാൽ ഉടനെ അഭിനയിക്കാൻ റെഡി ആയി നിൽക്കുന്ന ജഗദീഷേട്ടൻ (അപ്ഡേറ്റഡ് വേര്‍ഷന്‍) (ഇപ്പൊ ലൊക്കേഷനിൽ കണ്ടത്)' ജഗദീഷിന്‍റെ ചിത്രത്തോടൊപ്പം പിഷാരടി കുറിച്ചു. നിരവധിപേരാണ് ഫോട്ടോക്ക് ലൈക്കുകളും കമന്‍റുമായി എത്തിയത്.