രൺവീർ സിംഗിനെ നായകനാക്കി ബോളിവുഡിൽ അന്യന്‍റെ റീമേക്ക് ഒരുക്കുമെന്ന് സംവിധായകൻ ശങ്കർ അറിയിച്ചിരുന്നു. എന്നാൽ, തമിഴ് പതിപ്പിന്‍റെ നിർമാതാവ് പകർപ്പവകാശ ലംഘനത്തിന്‍റെ പേരിൽ കോടതിയെ സമീപിച്ചതോടെ അണിയറപ്രവർത്തകർക്ക് സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പോകാനായില്ല.
-
Had a fabulous day in Chennai yesterday !
— Ram Charan (@AlwaysRamCharan) July 5, 2021 " class="align-text-top noRightClick twitterSection" data="
Thank you @shankarshanmugh Sir and family for being such great hosts.
Looking forward to #RC15.
Updates coming very soon! @SVC_official #SVC50 pic.twitter.com/4qNLwF9HYw
">Had a fabulous day in Chennai yesterday !
— Ram Charan (@AlwaysRamCharan) July 5, 2021
Thank you @shankarshanmugh Sir and family for being such great hosts.
Looking forward to #RC15.
Updates coming very soon! @SVC_official #SVC50 pic.twitter.com/4qNLwF9HYwHad a fabulous day in Chennai yesterday !
— Ram Charan (@AlwaysRamCharan) July 5, 2021
Thank you @shankarshanmugh Sir and family for being such great hosts.
Looking forward to #RC15.
Updates coming very soon! @SVC_official #SVC50 pic.twitter.com/4qNLwF9HYw
എന്നാൽ, ശങ്കറിന്‍റെ സംവിധാനത്തിൽ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുകയാണ്. രാം ചരണിന്‍റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് നടി ആലിയ ഭട്ട് ആയിരിക്കും നായികയെന്നാണ് സൂചനകൾ.
ഇപ്പോഴിതാ, സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ രൺവീർ സിംഗ് ചിത്രത്തിനേക്കാൾ ആദ്യം റിലീസിനെത്തുന്നതും രാം ചരണിന്‍റെ പാൻ- ഇന്ത്യ സിനിമ ആയിരിക്കും.
Also Read: ഐശ്വര്യ ഷങ്കര്‍ വിവാഹിതയായി ; ചടങ്ങില്‍ എം.കെ സ്റ്റാലിനും
ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി സംവിധായകൻ ശങ്കറും രാം ചരണും നിർമാതാവ് ദിൽ രാജുവും ഞായറാഴ്‌ച ചെന്നൈയിൽ കൂടിച്ചേർന്നുവെന്നും, സിനിമക്കായുള്ള ചർച്ചകൾ നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, സിനിമയുടെ ടൈറ്റിലോ മറ്റ് അണിയറവിശേഷങ്ങളോ വ്യക്തമാക്കിയിട്ടില്ല.
തെന്നിന്ത്യയിലെ പ്രശസ്‌ത നിർമാതാവ് കൂടിയായ ദിൽ രാജുവിന്‍റെ 50-ാം ചിത്രമാണിത്. എസ്. തമനായിരിക്കും സിനിമക്ക് സംഗീതം ഒരുക്കുന്നത്.