ETV Bharat / sitara

കീര്‍ത്തി സുരേഷ് സഹോദരി, കാമുകിയായി നയന്‍താര; രജനിയുടെ മാസ് ആക്ഷന് 5M കാഴ്‌ച്ചക്കാര്‍ - രജനിയുടെ മാസ് ആക്ഷന് 5M കാഴ്‌ച്ചക്കാര്‍

രജനിയുടെ മാസ് ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറിലുടനീളം ദൃശ്യമാവുക. 2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പൂര്‍ണ്ണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്.

SITARA  Rajinikanth movie Annaatthe trailer released  Rajinikanth movie Annaatthe  Rajinikanth  Rajinikanth movie  Annaatthe trailer released  Annaatthe trailer  Annaatthe  trailer  release  Nayanthara  Keerthi Suresh  Sun pictures  news  latest news  entertainment  entertainment news  movie news  movie  latest movie  movie release  രജനികാന്ത്‌  അണ്ണാത്തെ  രജനിയുടെ മാസ് ആക്ഷന് 5M കാഴ്‌ച്ചക്കാര്‍  മാസ് ആക്ഷനുമായി രജനികാന്ത്
സഹോദരി ആയി കീര്‍ത്തി സുരേഷ്, കാമുകി ആയി നയന്‍താര; രജനിയുടെ മാസ് ആക്ഷന് 5M കാഴ്‌ച്ചക്കാര്‍
author img

By

Published : Oct 28, 2021, 10:40 AM IST

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ 'അണ്ണാത്തെ' ക്കായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി നവംബര്‍ നാലിനാണ് തിയേറ്ററുകളിലെത്തുക. രജനിയുടെ 168ാമത്തെ ചിത്രം കൂടിയാണിത്.

തിയേറ്ററുകളിലെത്തും മുമ്പേ പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒരല്‍പ്പം വിട നല്‍കി കൊണ്ട് അണ്ണാത്തെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന്‍റെ ആവേശത്തിലാണിപ്പോള്‍ രജനി ആരാധകര്‍.

2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പൂര്‍ണ്ണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ചിത്രവും ആരാധകരെ നിരാശരാക്കില്ല എന്നാണ് കണക്കു കൂട്ടല്‍. രജനിയുടെ മാസ് ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറിലുടനീളം ദൃശ്യമാവുക. ഇതുവരെ 5 മില്യണ്‍ കാഴ്‌ച്ചക്കാരാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തില്‍ രജനിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും നായികയായി നയന്‍താരയും വേഷമിടുന്നു. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍ താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ പ്രകാശ് രാജ്, ഖുശ്‌ബു, മീന, ബാല, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പേട്ട എന്ന ചിത്രത്തിന് ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് അണ്ണാത്തെ. വെട്രി പളനി സ്വാമിയാണ് ഛായാഗ്രാഹകന്‍. വിവേകിന്‍റെ വരികള്‍ക്ക് ഡി.ഇമ്മന്‍ ആണ് സംഗീതം. എസ്‌ പി ബാലസുബ്രഹ്‌മണ്യനാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ഗാനം വന്‍ ഹിറ്റായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.