ETV Bharat / sitara

പ്രതിഷേധം അവസാനിപ്പിക്കണം, എന്നെ പ്രതിരോധത്തിലാക്കരുത്: അഭ്യർഥനയുമായി രജനികാന്ത്

രാഷ്‌ട്രീയത്തിലേക്കില്ലെന്ന തീരുമാനം സ്വയം എടുത്തതാണെന്നും പ്രതിഷേധങ്ങളിലൂടെ തന്നെ പ്രതിരോധത്തിലാക്കരുതെന്നും രജനികാന്ത് ആരാധകരോട് വ്യക്തമാക്കി

Rajinikanth  Rajinikanth appeals fans to not indugle in protest  Rajinikanth fans protest  അഭ്യർഥനയുമായി രജനികാന്ത് വാർത്ത  rajinikanth request to fans news  rajnikanth to protestors news  പ്രതിഷേധം അവസാനിപ്പിക്കണം രജനികാന്ത് വാർത്ത  rajnikanth to stop protest news  തന്‍റെ രാഷ്‌ട്രീയ പ്രവേശനം ആവശ്യം രജനി വാർത്ത  rajnikanth political entry news  ചെന്നൈ വള്ളുവര്‍കോട്ടം രജനി വാർത്ത  chennai valluvar kottam protest news
അഭ്യർഥനയുമായി രജനികാന്ത്
author img

By

Published : Jan 11, 2021, 1:04 PM IST

ചെന്നൈ: തന്‍റെ രാഷ്‌ട്രീയ പ്രവേശനം ആവശ്യപ്പെട് പ്രതിഷേധിക്കുന്നവരോട് അഭ്യർഥനയുമായി സൂപ്പർതാരം രജനികാന്ത്. രാഷ്‌ട്രീയ പിന്മാറ്റത്തിൽ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും രജനികാന്ത് ആരാധകരോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം തന്‍റെ പ്രതികരണം അറിയിച്ചത്.

രാഷ്‌ട്രീയത്തിലേക്കില്ലെന്ന തീരുമാനം സ്വയം എടുത്തതാണ്. അതിനുള്ള കാരണം അറിയിച്ചിരുന്നുവെന്നും അതുകൊണ്ടു തന്നെ ഇത്തരം പ്രതിഷേധങ്ങളിലൂടെ തന്നെ പ്രതിരോധത്തിലാക്കരുതെന്നും രജനികാന്ത് ആവശ്യപ്പെട്ടു. രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് വരണമെന്നും ഇപ്പോഴത്തെ തീരുമാനം തിരുത്തണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആരാധകരാണ് ചെന്നൈ വള്ളുവര്‍കോട്ടത്ത് പ്രതിഷേധം നടത്തിയത്. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകളും സമരത്തിന്‍റെ ഭാഗമായിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധത്തിന്‍റെ ഭാഗമാകാനുള്ള പ്രചരണം നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.