ETV Bharat / sitara

നാല് പതിറ്റാണ്ട് പഴക്കമുള്ള സൗഹൃദം, മോഹന്‍ബാബുവിനൊപ്പം തലൈവയുടെ ഫോട്ടോഷൂട്ട് - രജനികാന്ത് വാര്‍ത്തകള്‍

അണ്ണാത്തയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് ഹൈദരാബാദില്‍ നിന്ന് ചെന്നൈയ്ക്ക് മടങ്ങും മുമ്പാണ് പ്രിയ സുഹൃത്ത് മോഹന്‍ബാബുവിനെയും കുടുംബത്തെയും രജനികാന്ത് സന്ദര്‍ശിച്ചത്.

നാല് പതിറ്റാണ്ട് പഴക്കമുള്ള സൗഹൃദം, മോഹന്‍ബാബുവിനൊപ്പം തലൈവയുടെ ഫോട്ടോഷൂട്ട്  Rajinikanth and Mohan Babu friendship photoshoot viral on internet  Rajinikanth and Mohan Babu friendship  Rajinikanth and Mohan Babu friendship news  Rajinikanth and Mohan Babu films  നടന്‍ മോഹന്‍ബാബു  രജനികാന്ത് വാര്‍ത്തകള്‍  രജനികാന്ത് മോഹന്‍ ബാബു ഫോട്ടോകള്‍
നാല് പതിറ്റാണ്ട് പഴക്കമുള്ള സൗഹൃദം, മോഹന്‍ബാബുവിനൊപ്പം തലൈവയുടെ ഫോട്ടോഷൂട്ട്
author img

By

Published : May 23, 2021, 12:17 PM IST

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും തെലുങ്കിലെ സീനിയര്‍ താരങ്ങളിലൊരാളായ മോഹന്‍ബാബുവുമൊന്നിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. നാല് പതിറ്റാണ്ട് പിന്നിട്ട സൗഹൃദമാണ് രജനികാന്തിന് മോഹന്‍ബാബുവുമായുള്ളത്. അണ്ണാത്തയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് ഹൈദരാബാദില്‍ നിന്ന് ചെന്നൈയ്ക്ക് മടങ്ങും മുമ്പാണ് പ്രിയ സുഹൃത്തിനെയും കുടുംബത്തെയും രജനികാന്ത് സന്ദര്‍ശിച്ചത്. രണ്ട് ദിവസം മോഹന്‍ബാബുവിനും കുടുംബത്തിനും ഒപ്പം ചിലവഴിച്ച ശേഷമാണ് രജനി മടങ്ങിയത്. സന്ദര്‍ശന വേളയില്‍ ഇരുവരും സൗഹൃദം പുതുക്കുന്നതിന്‍റെ ഭാഗമായി പകര്‍ത്തിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മോഹന്‍ബാബുവിന്‍റെ മകനും നടനുമായ വിഷണു മാഞ്ചുവാണ് ഇരുവരുടെയും ഫോട്ടോകള്‍ ഒറിജിനല്‍ ഗ്യാങ്‌സ്റ്റേഴ്‌സ് എന്ന തലക്കെട്ടോടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതും ആരാധകര്‍ അത് ഏറ്റെടുത്തു.

മോഹന്‍ബാബു ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച്‌ 1995ല്‍ റിലീസായ പെഡരായുഡു എന്ന തെലുങ്ക് ചിത്രത്തില്‍ രജനികാന്ത് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹന്‍ബാബുവിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ മോഹന്‍ബാബു ലഭിച്ചിരുന്നു. നിര്‍മാതാവ് കൂടിയായ മോഹന്‍ബാബു നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.

Also read: ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കി സോനു സൂദ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.