മഴ പെയ്യിച്ച് സിനിമയിലേക്ക് വികാരനിർഭരമായ ഭാവങ്ങൾ കൊണ്ടുവരാൻ മിക്കപ്പോഴും ചലച്ചിത്രകാരന്മാർ ശ്രദ്ധിക്കാറുണ്ട്. സത്യജിത്ത് റേയുടെ പഥേര്‍ പഞ്ചാലി മുതൽ അകിറാ കുറസോവയുടെ റാഷമോൺ വരെ അതിനുദാഹരണം മാത്രം. നനുത്ത കുളിരായും പേമാരിയായും സങ്കടപെയ്‌ത്തായും അഭ്രപാളിയെ നനയ്‌ക്കുമ്പോൾ, പലപ്പോഴും അതിഥി വേഷം മാത്രമല്ല, കഥാപാത്രമായും പ്രതീകമായുമൊക്കെ മഴ അവതരിക്കുന്നുണ്ട് മലയാള സിനിമയിൽ.
തൂവാനത്തുമ്പികൾ
"ഇത്തവണ മാത്രമാ മഴ പെയ്യാതിരുന്നത്."
"അതിന്‍റെയർത്ഥം ഇനി ചിലപ്പോൾ നമ്മൾ തമ്മിൽ കാണുന്നില്ലെന്നായിരിക്കും." 33 വർഷങ്ങൾക്ക് മുമ്പ് മലയാളത്തിലേക്ക് പെയ്‌തിറങ്ങിയ തൂവാനത്തുമ്പികളിൽ ക്ലാരക്കൊപ്പം മഴയും പ്രേക്ഷകനെ പ്രണയത്തിൽ നനയിച്ചു. ജയകൃഷ്‌ണൻ ക്ലാരയ്‌ക്ക് ആദ്യമായി കത്ത് എഴുതുന്ന ആ രാത്രിയിൽ മഴ തോരാതെ പെയ്തു. അവളിൽ നിന്നും ഒടുവിൽ കത്ത് കിട്ടുമ്പോഴും കോരിച്ചൊരിയുന്ന മഴ ഇരുവരുടെയും ബന്ധത്തിൽ പരിസമാപ്‌തിയുടെ രൂപത്തിൽ എത്തുന്നു. പിന്നീടുള്ള കൂടിക്കാഴ്‌ചയിൽ ജയകൃഷ്‌ണൻ ക്ലാരയോട് മഴയില്ലെന്ന് പരിഭവപ്പെടുന്ന രംഗവും പത്‌മരാജൻ ബോധപൂർവം ഉപയോഗിച്ചിട്ടുണ്ട്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_thumbikl.jpg)
യവനിക
കെ.ജി ജോര്‍ജിന്‍റെ കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയിൽ മഴയ്‌ക്ക് പുതിയൊരു മുഖമാണ്. ഭരത് ഗോപി, മമ്മൂട്ടി, വേണു നാഗവള്ളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച യവനികയിലെ നിർണായക രംഗത്തിൽ മഴ കടന്നുവരുന്നു. തബലവാദ്യക്കാരനായ ഭരത് ഗോപിയുടെ കഥാപാത്രത്തിന്‍റെ കൊലപാതകത്തിലെ നിർണായക തെളിവ് മഴയുള്ള ആ രാത്രി, അന്വേഷണ ഉദ്യോഗസ്ഥന് മാറ്റിവെയ്‌ക്കുകയായിരുന്നു.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_yavanika.jpg)
വൈശാലി
12 വർഷങ്ങളായി മഴയ്‌ക്ക് കാത്തിരിക്കുന്ന രാജ്യം. ഒരു നാടിന്‍റെ പുനരുജ്ജീവനത്തിനായി ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിക്കുന്ന വൈശാലിക്കും മാതാവിനുമെന്നാൽ നേരിടേണ്ടി വന്നത് ജീവിതാന്ത്യമാണ്. ഭരതൻ ചിത്രത്തിലെ അവസാന രംഗത്ത് യഗ്നം നടത്തി പെയ്‌തിറങ്ങുന്ന മഴയിൽ ആഹ്ളാദിക്കുന്ന പ്രജകളെ കാണാം. മറ്റൊരു മുഖത്താകട്ടെ, വഞ്ചിക്കപ്പെടുന്ന വൈശാലിയെയും. "ദും ദും ദും ദുന്ദുഭിനാദം..." എന്ന ഗാനത്തിനൊപ്പം മഴയ്‌ക്ക് പല ഭാവങ്ങളാണ് സംവിധായകൻ നൽകുന്നത്. വരണ്ട ഭൂമിയിലേക്ക് എത്തുന്ന ജീവന്‍റെ മഴത്തുള്ളികൾ അംഗരാജ്യത്തിന്‍റെ ആനന്ദം ചിത്രീകരിക്കുന്നു. മറുവശത്ത് വൈശാലിയുടെ സങ്കടവും അതിലൂടെ പ്രകൃതിയുടെ ക്രോധവും വ്യക്തമാക്കുന്നു. കൂടാതെ, പെരുമഴയിൽ ആർത്തിയുള്ള മനുഷ്യനാൽ അവളും മാതാവും ചവിട്ടിയരയ്‌ക്കപ്പെടുന്നതും മറ്റൊരു ഭരതൻ എഫക്‌ടാണെന്ന് പറയാം.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_vaishali.jpg)
പിറവി
മകനെത്തേടിയലയുന്ന പിറവിയിലെ അച്ഛന്‍റെ ദുഃഖത്തോടൊപ്പം ചിത്രത്തിലൂടനീളം മഴ വരുന്നു. പിറവിയിലെ സ്ഥായിയായ വിഷാദവസ്ഥയെ ഷാജി എൻ. കരുൺ എന്ന സംവിധായകൻ സണ്ണി ജോസഫിന്‍റെ കാമറയിലൂടെ മഴയായി പകർത്തിയെടുത്തു. 1989ൽ റിലീസ് ചെയ്‌ത് അന്താരാഷ്ട്ര ശ്രദ്ധനേടിയ മലയാള ചലച്ചിത്രത്തിന്‍റെ താളവും പശ്ചാത്തലവും ശബ്‌ദവും മഴ തന്നെയാണ്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_piravi.jpg)
പൈതൃകം
സുരേഷ് ഗോപി, ജയറാം, നരേന്ദ്രപ്രസാദ്, ഗീത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയരാജ് ഒരുക്കിയ പൈതൃകത്തിൽ വിശ്വാസിയായ അച്ഛനും അതിനെ എതിർക്കുന്ന സുരേഷ് ഗോപിയുടെ മകൻ കഥാപാത്രവും തമ്മിൽ ആശയപരമായി സംഘട്ടനം നടത്തുകയാണ്. ശാസ്‌ത്രത്തിൽ വിശ്വസിക്കുന്ന യുക്തിവാദിയായ നായകനും അച്ഛനും തങ്ങളുടെ ആശയം ശരിയെന്ന് ബോധിപ്പിക്കുന്നതിന് മഴയുടെ പേരിൽ പരസ്‌പരം വെല്ലുവിളി ഉയർത്തുന്നു. അതിരാത്ര യാഗത്തിനവസാനം അച്ഛൻ നമ്പൂതിരിക്ക് അനുകൂലമായി ശക്തമായി മഴ പെയ്യുന്നതോടെ സുരേഷ് ഗോപിയുടെ സോമദത്തൻ നമ്പൂതിരിയുടെ ചിന്തകൾ പരിവർത്തനവിധേയമാകുന്നതാണ് കഥാന്ത്യം.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_paithrkm.jpg)
മഴ
കമലാ സുരയ്യയുടെ 1993ല്‍ പ്രസിദ്ധീകരിച്ച നഷ്ടപ്പെട്ട നീലാംബരിയ്‌ക്ക് ദൃശ്യഭാഷ ഒരുക്കിയ മഴയിലൂടെ തന്‍റെ ശൈലിയിൽ നിന്നും വ്യത്യസ്‌തമായി കഥ അവതരിപ്പിക്കാൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചു. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന വിധം മഴയ്‌ക്ക് സംവിധായകൻ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഭദ്രയ്ക്ക് തന്‍റെ സംഗീത അധ്യാപകനിൽ തോന്നുന്ന പ്രണയത്തെ മഴയിൽ ചാലിച്ചാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. യൂസഫലി കേച്ചേരിയുടെ വരികളിലൂടെ സിനിമയിലെ ഗാനങ്ങളിലും മഴ കഥാപാത്രമാകുന്നുണ്ട്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_mazha.jpg)
ശാന്തം
പ്രണയവും വിരഹവും മാത്രമല്ല, ഏകാന്തതയും നിസ്സഹായവസ്ഥയും ഇരുട്ടും ആശങ്കയും പ്രതിഫലിപ്പിക്കാൻ മഴയ്‌ക്ക് അനായാസം സാധിക്കാറുണ്ട്. ജയരാജ് സംവിധാനം ചെയ്‌ത, 2001ൽ പ്രദർശനത്തിനെത്തിയ ശാന്തം ചിത്രത്തിൽ മഴയ്‌ക്ക് ഇത്തരത്തിലുള്ള വ്യത്യസ്‌ത രൂപങ്ങളാണ് ലഭിക്കുന്നത്. മകനെ നഷ്‌ടപ്പെട്ട അമ്മയുടെ മനസും സുഹൃത്തിന്‍റെ കൊലപാതകിയായ വേലായുധന്‍റെ മാനസിക അവസ്ഥയുമെല്ലാം ശാന്തത്തിലെ മഴ ഉൾക്കൊളളുന്നു. ചെളി നിറഞ്ഞ നടപ്പാതകളും മൂടിക്കെട്ടിയ ആകാശവും മഴവെള്ളത്തിൽ നിറഞ്ഞൊഴുകുന്ന തോടുകളുമെല്ലാം മഴയെ പ്രതിനിധീകരിക്കാനായി സംവിധായകൻ ഉപയോഗിച്ചു.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_shantam.jpg)
പെരുമഴക്കാലം
മഴയ്‌ക്ക് ഒരേ സമയം പല ഭാവങ്ങൾ സ്വീകരിക്കാനാകും. അതിനുദാഹരണമാണ് കമലിന്‍റെ പെരുമഴക്കാലം. രണ്ടു സ്‌ത്രീകൾ; അറിയാതെ വന്ന കൈപ്പിഴവിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന്‍റെ മോചനത്തിനായി മാപ്പപേക്ഷിക്കുന്ന ഒരു മുസ്ലീം യുവതിയും പ്രിയപ്പെട്ടവന്‍റെ വേർപാടിൽ ദുഃഖിതയായ അഗ്രഹാരത്തിലെ വിധവയും. രണ്ടു കുടുംബങ്ങളുടെയും വേദന സിനിമയിലുടനീളം ഒരു പേമാരിയിലൂടെ പറഞ്ഞു തരുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചു. മരിച്ചയാളുടെ ഭാര്യയിൽ നിന്നുള്ള കത്തിനായി അഗ്രഹാരത്തിന്‍റെ പടിവാതിൽക്കൽ പ്രാർത്ഥനയോടെ കഴിച്ചുകൂട്ടുന്ന റസിയയ്‌ക്കും ഭർത്താവിന്‍റെ മരണത്തിലെ മുറിവ് ഉണങ്ങാതെ, സമുദായത്തിന്‍റെയും ആചാരങ്ങളുടെയും ബന്ധനങ്ങളിൽ ഒറ്റപ്പെട്ട ഗംഗക്കും മഴ വ്യത്യസ്‌ത അനുഭവങ്ങളാണ്. അഥവാ, പോരാട്ടത്തിന്‍റെയും വിരഹത്തിന്‍റെയും വേഷം ഒരേ ഘട്ടത്തിൽ എടുത്തണിയുകയാണ് പെരുമഴക്കാലത്തിലെ മഴ.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_perumzhklm.jpg)
നരൻ
ജോഷി- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നരനിലാകട്ടെ മഴയൊരു കഥാപാത്രമാണെന്ന് പറഞ്ഞുവക്കാം. മുള്ളംകൊല്ലി വേലായുധന്‍റെ അതിസാഹസികത വ്യക്തമാക്കാൻ സംവിധായകൻ കോരിച്ചൊരിയുന്ന മഴയും നിറഞ്ഞുകവിഞ്ഞ പുഴയും ചിത്രീകരിക്കുന്നുണ്ട്. പെരുമഴക്കാലത്ത് പുഴയിലൂടെ ഒഴുകിവരുന്ന കൂറ്റൻമരങ്ങൾ പിടിച്ചെടുക്കുന്ന ചട്ടമ്പിയായ നായകന്‍റെ സഹതാരമാണ് ഇവിടെ ഒരു വിധത്തിൽ മഴ.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_naran.jpg)
ചാന്തുപൊട്ട്
ലാൽ ജോസിന്‍റെ ചാന്തുപൊട്ടിൽ മഴയ്‌ക്ക് കുറച്ചു നേരത്തേക്കാണെങ്കിലും പ്രാധാന്യമേറിയ റോളുണ്ട്. മഴ വന്ന് ഒറ്റ മേൽക്കുരയ്‌ക്ക് കീഴിൽ നിൽക്കുന്ന മാലതിയും രാധാകൃഷ്‌ണനും തങ്ങളുടെ കണ്ണുകളിലൂടെ പ്രണയം കൈമാറുന്നതിന് മഴ സാക്ഷ്യം വഹിക്കുന്നു.
ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത് 2014ൽ റിലീസ് ചെയ്‌ത ഓം ശാന്തി ഓശാനയിലും പൂജയും ഗിരിയും തമ്മിൽ സമാനമായ അന്തരീക്ഷം സൃഷ്‌ടിക്കപ്പെടുന്നു. ഗിരിയുടെ വിവാഹം നിശ്ചയിച്ച വാർത്ത അറിഞ്ഞ നായികയ്‌ക്കൊപ്പം മഴയും കരയുന്നതായി കാണാം.
ബിഗ് ബി
അനാഥബാല്യങ്ങളുടെ സംരക്ഷകയായ മേരി ടീച്ചറിന്‍റെ അന്ത്യസംസ്‌കാര ചടങ്ങിന് അവരുടെ പ്രിയപ്പെട്ട വളർത്തുമക്കൾക്കൊപ്പം മഴയുമെത്തിയിരുന്നു. വ്യത്യസ്‌ത അവതരണത്തിലൂടെ മലയാളസിനിമയ്‌ക്ക് പുതിയ ശൈലി സമ്മാനിച്ച അമൽ നീരദ് ചിത്രത്തിലെ ബിലാലിക്കയുടെ എൻട്രിയിൽ കോരിച്ചൊരിയുന്ന മഴ പശ്ചാത്തലമാകുന്നുണ്ട്. ബിഗ് ബിയുടെ ആദ്യഭാഗത്ത് വരുന്ന ഈ രംഗങ്ങളിലൂടെ കഥയുടെ താളം ഉറപ്പിക്കാനും സംവിധായകൻ മഴ ഉപയോഗിച്ചിട്ടുണ്ട്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_bigb.png)
ബ്യൂട്ടിഫുൾ
മഴയുടെ പശ്ചാത്തലത്തിൽ വി.കെ പ്രകാശ് ഒരുക്കിയ ബ്യൂട്ടിഫുൾ സൗഹൃദത്തിന്‍റെ കഥ പറഞ്ഞു. അനൂപ് മേനോൻ, ജയസൂര്യ, മേഘ്‌ന രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ സ്റ്റീഫനെ പരിചരിക്കാനായി ഒരു ഹോം നേഴ്‌സ് എത്തുന്നു. മേഘ്‌ന രാജ് അഭിനയിച്ച ഈ കഥാപാത്രവുമായി ഇരുവരും പ്രണയത്തിലാകുന്നത് മഴയുടെ താളത്തോടൊപ്പമാണ് സംവിധായകൻ ചിത്രീകരിക്കുന്നത്. മഴയിൽ ഈറനണിഞ്ഞു നിൽക്കുന്ന മേഘ്‌നയുടെ കഥാപാത്രത്തെ കാണിക്കുന്ന രംഗവും ചിത്രത്തിൽ വലിയ പ്രധാന്യമർഹിക്കുന്നു. സ്റ്റീഫൻ ലൂയിസിന്‍റെയും സുഹൃത്ത് ജോണിന്‍റെയും മനസിൽ മഴ പ്രണയമായി പെയ്‌തപ്പോൾ അഞ്ജലി എന്ന ഹോം നേഴ്‌സിനുള്ളിൽ ചതിയുടെയും കെണിയുടെയും വേഷമായിരുന്നു മഴയ്‌ക്ക്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_beautiful.jpg)
തട്ടത്തിൻ മറയത്ത്
തട്ടത്തിൻ മറയത്ത് എന്ന റൊമാന്‍റിക് ഹിറ്റ് ചിത്രത്തിൽ പലപ്പോഴായി മഴ സന്ദർശനം നടത്തുന്നുണ്ട്. ആയിഷയുമായി നായകൻ വേർപിരിയുമ്പോഴും മകളുടെ മുഖത്തേയ്‌ക്ക് നിസഹായനായി നോക്കിനിൽക്കുന്ന അച്ഛനേയുമൊക്കെ മഴയുടെ ഭാവപ്പകർച്ചയിലാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്.
പട്ടം പോലെ
ഛായാഗ്രാഹകനായി പേരെടുത്ത അഴകപ്പന്‍റെ ആദ്യ സംവിധാനസംരഭമായിരുന്നു 2013ൽ റിലീസ് ചെയ്‌ത പട്ടം പോലെ. ദുൽഖറിനെയും മാളവിക മോഹനെയും മാത്രമല്ല സംവിധായകൻ കേന്ദ്രകഥാപാത്രങ്ങളാക്കിയത്. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ വരുന്ന എല്ലാ ഭാഗങ്ങളിലും മഴയ്‌ക്കും മുഖ്യവേഷം നൽകിയിരുന്നു. കൃസ്‌ത്യൻ യുവതിയുടെയും ഹിന്ദു യുവാവിന്‍റെയും പ്രണയത്തിലും വേർപാടിലും പിന്നീടുള്ള കൂടിച്ചേരലിലുമൊക്കെ മഴ സാക്ഷ്യം വഹിക്കുന്നതായി കാണാം.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_pattampole.jpg)
ബാംഗ്ലൂർ ഡേയ്‌സ്
ആധുനിക സിനിമയിൽ മഴയ്‌ക്ക് പുതിയൊരു നിർവചനം അഞ്ജലി മേനോൻ ബാംഗ്ലൂർ ഡേയ്‌സിലൂടെ നൽകി. ചുരുങ്ങിയ നിമിഷങ്ങൾ മാത്രമാണ് സിനിമയിൽ മഴയുടെ സാന്നിധ്യമുണ്ടായിരുന്നതെങ്കിലും ദിവ്യയുടെ കുടുംബവും ഭർതൃകുടുംബവും തമ്മിൽ ഫോണിലൂടെ കലഹത്തിലാകുന്നത്, കോരിച്ചൊരിയുന്ന മഴയുടെ പ്രതീകത്തിലാണ് സംവിധായിക പരിചയപ്പെടത്തിയത്. ചിത്രത്തിലെ ഈ രംഗം എടുത്തുപറയേണ്ടത് തന്നെയാണ്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_bnglr.jpg)
എന്നു നിന്‍റെ മൊയ്‌തീൻ
മൊയ്‌തീനും കാഞ്ചനമാലയും അഭ്രപാളിയിലേക്ക് പകർത്തുമ്പോൾ നവാഗതസംവിധായകൻ വിമൽ പ്രണയത്തിന്‍റെ തീവ്രത ചിത്രീകരിക്കാൻ മഴയെ കൂട്ടുപിടിച്ചു. പൃഥ്വിരാജിന്‍റെയും പാർവതിയുടെയും അഭിനയമുഹൂർത്തങ്ങൾക്ക് പുറമെ, ഊഷ്‌മളമായ പ്രണയാനുഭവവും രാഷ്‌ട്രീയവും പിന്നീട്, കഥാന്ത്യത്തിലെ വിരഹവും കാത്തിരിപ്പുമെല്ലാം പെയ്‌തു തീരാത്ത മഴയിലൂടെ ചലച്ചിത്രകാരൻ കോറിയിട്ടു. ചിത്രത്തിലെ ഗാനങ്ങളിലെ ഓരോ മഴത്തുള്ളിയിലും ഭാവസാന്ദ്രമായ പ്രണയത്തെ വിവരിച്ചു.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_moitheen.jpg)
മഹേഷിന്‍റെ പ്രതികാരം
ഇടുക്കിയുടെ മനോഹാരിത ഒപ്പിയെടുത്ത ദിലീഷ് പോത്തൻ ചിത്രത്തിലെ ആദ്യപകുതിയിൽ മുഴുവനും മഴ അതിഥിയായെത്തുന്നു. മഹേഷ് ഭാവനയുടെ ജീവിതവും ഇടുക്കിയിലെ ഗ്രാമീണതയും പരിചയപ്പെടുത്താൻ കുളിരേകുന്ന മഴയുടെ അകമ്പടിയുണ്ട്. സൗമ്യയുമായുള്ള പ്രണയരംഗങ്ങൾ ചാറ്റൽമഴയിലൂടെ ദിലീഷ് പോത്തൻ അവതരിപ്പിച്ചു. കാമുകിയെ വിവാഹിതയായി കണ്ടുമടങ്ങുന്ന മഹേഷിന്‍റെ സങ്കടം പെയ്‌തു തീരുന്നതും ഒരു മഴയിലൂടെയാണ്. പിന്നീടങ്ങോട്ട്, മഹേഷിന്‍റെ പ്രതികാര കഥ ആരംഭിക്കുമ്പോൾ, മുഴുവൻ പെയ്‌തുതീർന്ന മഴയിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ചിത്രം ചലിക്കുന്നു.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_mahesh.jpg)
ഈ.മ.യൗ.
സമകാലീന മലയാള സിനിമയുടെ നിർണായക അടയാളമാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗ. 2018ൽ തിയേറ്റർ റിലീസിനെത്തിയ ചിത്രത്തിൽ ഈശിയുടെ നിസ്സഹായവസ്ഥയും വേദനയും മഴ ആഴത്തിൽ രേഖപ്പെടുത്തുന്നു. വാവച്ചൻ ആശാൻ ആഗ്രഹിച്ച പോലെ ഒരു ശവമടക്ക് നടത്താനാകുന്നില്ലെന്ന് മാത്രമല്ല, സംസ്‌കാരത്തിന് തടയിടുന്നവർക്കെതിരെയുള്ള മകൻ ഈശിയുടെ അമർശവും കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ എൽജെപി അതിമനോഹരമായി വിവരിച്ചു.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_eemayau.jpg)
വിനീത് ശ്രീനിവാസന്‍റെ ആദ്യസംവിധാന ചിത്രം മലർവാടി ആർട്സ് ക്ലബിൽ സൗഹൃദത്തിന്‍റെ മഴയെ പ്രേക്ഷകർ കണ്ടുമുട്ടുന്നു. ഗായകനായുള്ള യാത്രയുടെ ആദ്യ ചുവടുവെയ്‌പ്പിൽ മഴ തടസ്സമാകുന്നതും തുടർന്ന് തകർത്തുപെയ്യുന്ന മഴയിൽ സുഹൃത്തുക്കൾ നൽകുന്ന പരിഗണനയും പിന്തുണയും ഒരു ഗാനരംഗത്തിലൂടെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെയും ഭാമയെയും മുഖ്യകഥാപാത്രങ്ങളാക്കി നിർമിച്ച കൊന്തയും പൂണൂലും ചിത്രത്തിൽ മരണത്തിനൊപ്പം എത്തുന്ന പേമാരിയും 1983 ചിത്രത്തിൽ സ്‌കൂൾ പ്രണയകാലഘട്ടത്തിലെ രംഗങ്ങൾക്കൊപ്പം ആർത്തു പെയ്യുന്ന മഴയും ആമേനിലെ പ്രണയവർഷവും വ്യത്യസ്‌ത സാഹചര്യത്തിൽ വെവ്വേറെ ഭാവങ്ങളുള്ള മഴയെയാണ് ഉൾക്കൊള്ളുന്നത്.
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_nivin.jpg)
![malayalam films and rain റാഷമോൺ മഴ പെയ്‌ത് തോരാതെ മലയാള സിനിമ mazha peith theerathe malayalam films Rain characterized in Malayalam films rain in malayalam cinema mazha in malayalam films പ്രണയമായും പേമാരിയായും മലയാളത്തിൽ മഴ സിനിമയിൽ മഴ മഴയുള്ള സിനിമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/8110143_amen.jpg)
മഴ അതിന്‍റെ സമസ്ത ഭാവങ്ങളിലും മലയാളസിനിമയിൽ അവതരിച്ചുവെന്ന് തന്നെ പറയാം. ഭാവച്ചോർച്ചയില്ലാതെ ഗാനരംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലും പെരുംപെയ്ത്തായും ശാന്തയായും വേദനയായും മഴ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻമാരും സംവിധായകരും ശ്രമിക്കാറുമുണ്ട്.അതുകൊണ്ടുതന്നെയാണ് സിനിമയിലെ വേറിട്ട അനുഭവങ്ങളായി പെയ്‌തിറങ്ങുന്ന മഴഗാനങ്ങളും രംഗങ്ങളും പ്രേക്ഷകരെ ഇത്രയേറെ ആകർഷിക്കുന്നത്.