ETV Bharat / sitara

ക്വാഡനെ സിനിമയിലെടുത്തു; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഗിന്നസ്‌ പക്രു - ജാനകി

ജാനകി എന്ന മലയാള സിനിമയിലൂടെയാണ് ക്വാഡന്‍റെ സിനിമ അരങ്ങേറ്റം. ബോഡി ഷെയ്മിങ്ങിനെ കുറിച്ച്‌ പറയുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ട് കഴിഞ്ഞു

Quaden Bales is all set to act in Malayalam cinema  ക്വാഡനെ സിനിമയിലെടുത്തു; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഗിന്നസ്‌ പക്രു  ഗിന്നസ്‌ പക്രു  Quaden Bales  ക്വാഡന്‍ ബെയില്‍സ്  ജാനകി  Malayalam cinema
ക്വാഡനെ സിനിമയിലെടുത്തു; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഗിന്നസ്‌ പക്രു
author img

By

Published : Mar 19, 2020, 8:37 PM IST

പൊക്കമില്ലായ്മയുടെ പേരില്‍ സഹപാഠികളുടെ കളിയാക്കലുകളില്‍ മനംനൊന്ത് പ്രതികരിക്കുന്ന ബാലന്‍ ക്വാഡന്‍ ബെയില്‍സിനെ എല്ലാവര്‍ക്കും പരിചയമുണ്ടാകും. ക്വാഡന്‍റെ വീഡിയോ കണ്ട് നിരവധിപേര്‍ ആശ്വാസവാക്കുകളുമായി എത്തിയിരുന്നു. അന്ന് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കിയവരില്‍ ഒരാള്‍ മലയാളിത്തിന്‍റെ പ്രിയപ്പെട്ട നടന്‍ ഗിന്നസ് പക്രുവായിരുന്നു. പിന്നീട് ഗിന്നസ് പക്രുവിന്‍റെ പിന്തുണക്ക് ക്വാഡനും അമ്മയും നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഗിന്നസ് പക്രുവിന് നന്ദി രേഖപ്പെടുത്തി അയച്ച സന്ദേശത്തില്‍ തനിക്കുള്ള അഭിനയ മോഹത്തെ കുറിച്ചും ക്വാഡന്‍ വെളിപ്പെടുത്തിയിരുന്നു. ക്വാഡന്‍റെ ആ ആഗ്രഹവും പൂവണിയാന്‍ പോവുകയാണ്. മലയാള സിനിമയിലൂടെയാകും ക്വാഡന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ക്വാഡനെ സിനിമയില്‍ അവസരം ഒരുങ്ങുന്ന വിവരം ഗിന്നസ് പക്രു തന്നെയാണ് പുറത്തുവിട്ടത്. ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡി ഷെയ്മിങ്ങിനെ കുറിച്ച്‌ പറയുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ട് കഴിഞ്ഞു. 'കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കാണുന്നു... 'സ്വാഗതം' പക്രു ഫേസ്ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.