ETV Bharat / sitara

'പുഷ്‌പ'യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍ ; അല്ലുവിനെ അനുകരിച്ച്‌ കുട്ടി ഡാന്‍സര്‍ - Pushpa little fan imitates Allu Arjun

Pushpa little fan imitates Allu Arjun: 'പുഷ്‌പ'യിലെ ഹിറ്റ്‌ ഗാനം ശ്രീവല്ലിയിലെ അല്ലു അര്‍ജുന്‍റെ ഹുക്ക്‌ സ്‌റ്റെപ്പ്‌ അതേപടി അനുകരിച്ച്‌ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്‌ കുഞ്ഞ്‌ ആരാധകന്‍

Pushpa little fan  Allu Arjun Srivalli song  'പുഷ്‌പ'യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍  അല്ലുവിനെ അനുകരിച്ച്‌ കുട്ടി ഡാന്‍സര്‍  Pushpa little fan imitates Allu Arjun  Allu Arjun hook step from Pushpa
'പുഷ്‌പ'യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍.. അല്ലുവിനെ അനുകരിച്ച്‌ കുട്ടി ഡാന്‍സര്‍
author img

By

Published : Feb 8, 2022, 6:11 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'പുഷ്‌പ: ദ റൈസ്‌'. ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനം സോഷ്യല്‍ മീഡിയയിലടക്കം വന്‍ ഹിറ്റായിരുന്നു. ജനുവരി നാലിന്‌ പുറത്തിറങ്ങിയ ശ്രീവല്ലി ഗാനം ഇപ്പോഴും ട്രെന്‍ഡിങില്‍ തുടരുകയാണ്. റിലീസായത്‌ മുതല്‍ ശ്രീവല്ലിക്ക്‌ ആരാധകരേറെയാണ്.

Pushpa little fan imitates Allu Arjun: ശ്രീവല്ലിയിലെ അല്ലു അര്‍ജുന്‍റെ ഹുക്ക്‌ സ്‌റ്റെപ്പ്‌ തുടക്കം മുതല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ ഈ ഹുക്ക്‌ സ്‌റ്റെപ്പ്‌ ഒരു കുഞ്ഞ്‌ ആരാധകനും ഏറ്റെടുത്തിരിക്കുകയാണ്. ഈ ഗാനം ടിവിയില്‍ നോക്കി കളിക്കുകയാണ് കുഞ്ഞ്‌ താരം. അല്ലു അര്‍ജുന്‍റെ ചുവടുകള്‍ ഈ കുഞ്ഞും അതേപടി അനുകരിക്കുകയാണ്.

Allu Arjun hook step from Pushpa: അല്ലു അര്‍ജുന്‍റെ ഹുക്ക്‌ സ്‌റ്റെപ്പ്‌ അനുകരിക്കുന്ന കുഞ്ഞിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. 'പുഷ്‌പ'യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഒരാള്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്‌.

Also Read: ഓസ്‌കര്‍ നോമിനേഷന്‍ : 'ജയ് ഭീം' മികച്ച ചിത്ര വിഭാഗത്തില്‍ ? ; വൈറലായി ജാക്വലിന്‍ കോലിയുടെ ട്വീറ്റ്‌

സിധ്‌ ശ്രീറാം ആണ്‌ തെലുങ്ക്‌ ഭാഷയിലുള്ള 'പുഷ്‌പ'യില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌. മലയാളം, ഹിന്ദി, തമിഴ്‌, കന്നഡ എന്നീ ഭാഷകളിലായി ഡബ്ബ്‌ ചെയ്‌ത 'പുഷ്‌പ'യിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളാണ്.

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 17നാണ്‌ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. തിയേറ്റര്‍ വിജയമായി മാറിയ ചിത്രം ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമായ ആമസോണിലും റിലീസിനെത്തിയിരുന്നു. ജനുവരി 14നാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ്‌ ആമസോണിലൂടെ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. ജനുവരി ഏഴിന്‌ ചിത്രത്തിന്‍റെ മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു.

ചിത്രത്തില്‍ രക്ത ചന്ദന കടത്തുകാരനായ പുഷ്‌പരാജ്‌ എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്‌. ഇതുവരെ കാണാത്ത മാനറിസത്തിലും ലുക്കിലുമാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. രശ്‌മിക മന്ദാനയാണ് 'പുഷ്‌പ'യില്‍ അല്ലുവിന്‍റെ നായികയായെത്തിയത്‌. അല്ലുവിന്‍റെ വില്ലനായി ഫഹദ്‌ ഫാസിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഫഹദിന്‍റെ തെലുങ്കിലേയ്‌ക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'പുഷ്‌പ'.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.