Hridayam OTT release: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' ഇനി ഒടിടിയില്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ഫെബ്രുവരി 18നാണ് 'ഹൃദയം' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ചിത്രം തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ഈ ഒടിടി റിലീസ്.
Pranav Mohanlal movies: തിയേറ്ററുകളിലെത്തി 25ാം ദിനമാണ് 'ഹൃദയം' ഒടിടിയിലെത്തുന്നത്. ജനുവരി 21നാണ് ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. 'ആദി', 'ഇരുപത്തൊന്നാം നൂറ്റാണ്ട്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള പ്രണവ് ചിത്രമാണ് 'ഹൃദയം'.
അരുണ്‍ നീലകണ്‌ഠന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചത്. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. പ്രണയവിന്‍റെ കരിയര്‍ ബെസ്‌റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസും 'ഹൃദയ'ത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Disney Plus Hotstar releases: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'ബ്രോ ഡാഡി'ക്ക് ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹൃദയം'. 'ഹൃദയം' ഒടിടിയിലെത്തുമ്പോള്‍ തിയേറ്ററിലും പ്രദര്‍ശനം തുടരുമോ എന്നതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം.
Hridayam Producer Visakh about OTT release: മലയാള സിനിമകള്‍ ഒടിടിയില്‍ വന്നാല്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്ന പതിവുണ്ടെങ്കിലും 'ഹൃദയം' തിയേറ്ററിലും പ്രദര്‍ശനം തുടരണമെന്നാണ് താനും വിനീത് ശ്രീനിവാസനും ചേര്‍ന്നെടുത്ത തീരുമാനമെന്ന് വിശാഖ് പറയുന്നു. അത്തരമൊരു കരാറിലാണ് ചിത്രം ഹോട്ട്‌സ്‌റ്റാറിന് കൊടുത്തതെന്നും നിര്‍മാതാവ് വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്.