ETV Bharat / sitara

പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു; പ്രതികരണവുമായി താരം - priya warrier gossip news

പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി താരം രംഗത്തെത്തി.

പ്രിയ വാര്യർ വാർത്ത  പ്രിയ വാര്യർ പ്രണയം ഗോസിപ്പ് വാർത്ത  പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു വാർത്ത  priya warrier news  priya warrier gossip news  priya warrier latest news
പ്രിയ വാര്യർ
author img

By

Published : Jul 22, 2021, 2:54 PM IST

ഒരു അഡാർ ലവ് എന്ന റൊമാന്‍റിക് ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യർ. പിന്നാലെ ബോളിവുഡിലേക്കും ടോളിവുഡിലേക്കും നായിക ചുവടുവച്ചുകഴിഞ്ഞു. തെലുങ്ക് ചലച്ചിത്രമേഖലയിൽ പ്രിയ ഇപ്പോൾ മുൻനിര നടി കൂടിയാണ്. എന്നാൽ, തനിക്കെതിരെ പ്രചരിക്കുന്ന ഗോസിപ്പിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.

'പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു' എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെയാണ് താരത്തിന്‍റെ വിശദീകരണം. താനും സുഹൃത്തുക്കളും ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളാണ് വ്യാജമായി അവതരിപ്പിച്ചിരിക്കുന്നതെന്നും തന്‍റെ അറിവോടെ അല്ല വീഡിയോ പ്രചരിക്കുന്നതെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

പ്രിയ വാര്യർ വാർത്ത  പ്രിയ വാര്യർ പ്രണയം ഗോസിപ്പ് വാർത്ത  പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു വാർത്ത  priya warrier news  priya warrier gossip news  priya warrier latest news
പ്രിയ വാര്യർ ഇൻസ്റ്റഗ്രാം സ്റ്റോറി

കഴിഞ്ഞ ഏപ്രിലിൽ സുഹൃത്തുക്കളുടെ വ്ളോഗിൽ പോസ്റ്റ് ചെയ്‌ത വീഡിയയോയിലെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്.

More Read: റഷ്യയിൽ ഒരു അഡാർ മലയാളി നൃത്തം; പ്രിയ വാര്യരുടെ നമ്മ സ്റ്റോറീസ് വീഡിയോ വൈറലാകുന്നു

തന്നെ കുറിച്ച് ഇങ്ങനെ കരുതൽ കാണുമ്പോൾ സന്തോഷമുണ്ടെങ്കിലും ഇത് തീർത്തും അനാവശ്യമായ ചർച്ചയാണ്. മോശമായ തരത്തിൽ തലക്കെട്ടുകൾ നൽകി വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിന്‍റെ സത്യാവസ്ഥ മനസിലാക്കി വാർത്ത പ്രചരിപ്പിക്കൂ എന്നും താരം കൂട്ടിച്ചേർത്തു.

സുഹൃത്തുക്കളുമായി ചെലവിടുന്നതും എങ്ങനെ ജീവിക്കുന്നു എന്നതും തന്‍റെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും പ്രിയ വാര്യർ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.