ഒരൊറ്റ കണ്ണിറുക്കലിലൂടെ സെന്‍സേഷനായ നടിയാണ് പ്രിയ വാര്യര്‍. കൊവിഡ് പ്രതിരോധത്തിനെതിരായുള്ള വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുകയാണ് നടി ഇപ്പോള്‍. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചത്.
ആദ്യത്തെ ചിത്രത്തില്‍ വിക്‌ടറി എന്ന് കൈയ്യുയര്‍ത്തി കാണിച്ച് ചിരിച്ച് കൊണ്ടാണ് പ്രിയയെ കാണാന്‍ സാധിക്കുക. എന്നാല്‍ നഴ്‌സ് സൂചിയുമായി അടുത്തപ്പോഴേക്കും കണ്ണുകള്‍ ഇറുക്കിയടച്ച് ഭയത്തോടെയാണ് പ്രിയ ഇരിക്കുന്നത്. നടി പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.
- " class="align-text-top noRightClick twitterSection" data="
">
'വാക്‌സിന്‍ സ്വീകരിച്ചു'വെന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എഴുപത് ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള നടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍മീഡിയ ഉപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പേജുകള്‍ ഡിആക്ടിവേറ്റ് ചെയ്‌ത താരം അടുത്തിടെയാണ് വീണ്ടും സജീവമായത്.
Also read: നടി ലിസ ബാനസ് അന്തരിച്ചു, വിയോഗം അപകടത്തില്‍ ചികിത്സയിലിരിക്കെ
നിതിന്‍ നായകനായ ചെക്കാണ് അവസാനമായി റിലീസ് ചെയ്ത പ്രിയ വാര്യര്‍ ചിത്രം. മലയാളത്തില്‍ മികച്ച വിജയം നേടിയ ഇഷ്‌കിന്‍റെ തെലുങ്ക് പതിപ്പിലും നായികയാണ് പ്രിയ വാര്യര്‍.