ബ്ലസി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്‍റെ ജോര്‍ദാന്‍ ഷെഡ്യൂളിന് സമാപനമായതായി അറിയിച്ച് നടന്‍ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിറ്റഴിഞ്ഞ കോപ്പികളുടെയും പതിപ്പുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ബെന്യാമിന്‍റെ നോവലായ ആടുജീവിതമാണ് ഇപ്പോള്‍ സിനിമയാകുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നതിനാല്‍ സിനിമയുടെ ഷൂട്ടിങ് ഇടക്ക് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏപ്രില്‍ 24ന് ചിത്രീകരണം പുനരാരംഭിച്ചത്. കര്‍ഫ്യൂ സമയത്ത് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ ബ്ലസി, പൃഥ്വിരാജ് അടക്കമുള്ള ഷൂട്ടിങ് സംഘം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
- " class="align-text-top noRightClick twitterSection" data="">
തിരികെ എത്തിക്കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്ന സാഹചര്യത്തില്‍ സിനിമാ സംഘത്തെ തിരികെയെത്തിക്കുന്നത് പ്രായോഗികമല്ലെന്നും അതിനാല്‍ സംഘത്തിന്‍റെ വിസ കാലാവധി നീട്ടാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി എ.കെ ബാലന്‍ പിന്നാലെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒരു ഗ്രൂപ്പ് സെല്‍ഫിക്കൊപ്പമാണ് ജോര്‍ദാന്‍ ഷെഡ്യൂള്‍ അവസാനിച്ച വിവരം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നത്. കളിമണ്ണിന് ശേഷം ബ്ലസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം.