ETV Bharat / sitara

മകളുടെ പേരിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ട് വ്യാജമെന്ന് പൃഥ്വിയും സുപ്രിയയും - Prithviraj Supriya news

ഇന്‍സ്റ്റഗ്രാമിലാണ് അല്ലിയുടെ പേരില്‍ വ്യാജപ്രൊഫൈലുള്ളത്. അലംകൃതയുടെ ഫോട്ടോയും പ്രൊഫൈലിലുണ്ട്

Prithviraj Supriya social media account daughter alankrita  മകളുടെ പേരിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ട് വ്യജമെന്ന് പൃഥ്വിയും സുപ്രിയയും  അലംകൃത സോഷ്യല്‍മീഡിയ അക്കൗണ്ട്  Prithviraj Supriya  Prithviraj Supriya news  Prithviraj Supriya daughter alankrita
മകളുടെ പേരിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ട് വ്യജമെന്ന് പൃഥ്വിയും സുപ്രിയയും
author img

By

Published : Nov 11, 2020, 9:30 AM IST

പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ ഏക മകള്‍ അലംകൃതയുടെ പേരില്‍ സോഷ്യല്‍മീഡിയയിലുള്ള അക്കൗണ്ട് വ്യാജമെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഇന്‍സ്റ്റഗ്രാമിലാണ് അല്ലിയുടെ പേരില്‍ വ്യാജപ്രൊഫൈലുള്ളത്. അലംകൃതയുടെ ഫോട്ടോയും പ്രൊഫൈലിലുണ്ട്. എന്നാല്‍ ഈ പ്രൊഫൈല്‍ വ്യാജമാണെന്നും തങ്ങള്‍ ഇത്തരത്തില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തിട്ടില്ലെന്നും പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പൃഥ്വിയും സുപ്രിയയുമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ അല്ലിയുടെ പ്രൊഫൈലില്‍ ചേര്‍ത്തിരുന്ന മറ്റൊരു വിവരം. 'ഈ പേജ് തങ്ങളല്ല കൈകാര്യം ചെയ്യുന്നത്. ആറ് വയസുകാരിക്ക് സമൂഹമാധ്യമ സാന്നിധ്യം വേണമെന്ന് തോന്നുന്നില്ല. മകൾക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാൽ അവൾ അക്കൗണ്ട് തുടങ്ങും. ഇത്തരം വ്യാജ പ്രൊഫൈലുകളിൽ വീഴരുത്. കുട്ടികളെ കുട്ടികളായി ജീവിക്കാൻ അനുവദിക്കൂ...' പൃഥ്വിരാജ് വ്യാജ പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. വ്യാജനെ റിപ്പോർട്ട് ചെയ്യണമെന്നും പൃഥ്വി ഹാഷ്ടാഗുകളിലൂടെ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.