പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന സന്തോഷം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ക്യാരക്ടര്‍ നെയിമും പോസ്റ്ററില്‍ കാണാം. 2019 ഒക്ടോബറില്‍ അനൗണ്‍സ് ചെയ്‌ത ചിത്രത്തിന്‍റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. ഷാജി കൈലാസ് നീണ്ട ഇടവേളയ്‌ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ.
- " class="align-text-top noRightClick twitterSection" data="
">
ചിത്രത്തെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളും വന്നിരുന്നു. സുരേഷ് ഗോപിയുടെ പേരിടാത്ത 250-ാം ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന് തന്നെയായിരുന്നു. രണ്ട് ചിത്രങ്ങളുടെയും സമാനതകളുടെ പേരില്‍ സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി തിരക്കഥാകൃത്ത് ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തി. സുരേഷ് ഗോപി ചിത്രത്തിന്‍റെ ഷൂട്ടിങ് 2019 ഡിസംബറില്‍ ആരംഭിച്ചതായിരുന്നു. സിനിമയുടെ പേരും രജിസ്റ്റര്‍ ചെയ്‌തിരുന്നു. പിന്നീട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങളുണ്ടായതും കോടതി ഇടപെട്ടതും.