മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ സ്റ്റാർട്ട് ആക്ഷൻ പറയുമ്പോൾ കാമറക്ക് മുമ്പിൽ കഥാപാത്രമായെത്തുന്ന ആവേശത്തിലാണ് പൃഥ്വിരാജ്. എന്നാൽ, ബറോസിന്‍റെ ചിത്രീകരണം തുടങ്ങുമ്പോൾ മറ്റൊരു സവിശേഷത കൂടിയുണ്ട് ഇന്നത്തെ ദിവസത്തിന്. 10 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഉറുമിയുടെ കാപ്റ്റനും കാമറാമാനുമായ സന്തോഷ് ശിവനൊപ്പം ബറോസിൽ വീണ്ടും ഒരുമിക്കുകയാണ്. പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവനാണ് ബറോസിനും ഫ്രെയിമുകൾ തയ്യാറാക്കുന്നത്.
"ഉറുമി- തന്‍റെ ജീവിതത്തിലെ നിർണായകമായ ചിത്രത്തിന്‍റെ ഇതിഹാസ ഷൂട്ടിങ് അനുഭവത്തിന് 10 വർഷം. 10 വർഷം കടന്നുപോയി..ഞാൻ ബറോസിനായി വീണ്ടും സാന്തോഷ് ശിവൻ ചലിപ്പിക്കുന്ന കാമറയെ അഭിമുഖീകരിക്കാൻ പോകുന്നു," ഉറുമിയുടെ ലൊക്കേഷൻ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
-
#URUMI - 10 years to this epic shooting experience and a movie of a lifetime. 10 years on..I’m again going to be facing...
Posted by Prithviraj Sukumaran on Tuesday, 30 March 2021