Prithviraj action thriller Kaduva : പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കടുവയുടെ ടീസര്‍ പുറത്തിറങ്ങി. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ പൃഥ്വിരാജിന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റാകുന്നത്. മീശ പിരിച്ച് മുണ്ട് മടക്കി എതിരാളികളോടു ഫൈറ്റ് ചെയ്യുന്ന താരത്തെയാണ് ടീസറില്‍ ദൃശ്യമാവുക.
- " class="align-text-top noRightClick twitterSection" data="">
Prithviraj shares Kaduva teaser : പൃഥ്വിരാജ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. പങ്കുവെച്ച് നിമിഷ നേരം കൊണ്ട് ടീസര്‍ ശ്രദ്ധേയമായി. നിരവധി നല്ല കമന്‍റുകളും ടീസറിന് ലഭിച്ചു.
Vivek Oberoi in Kaduva : Vivek Oberoi's malayalam movies : ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ പൃഥ്വിയുടെ എതിരാളിയായി എത്തുന്നത്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പിറന്ന 'ലൂസിഫറി'ലും പ്രതിനായകന്‍റെ വേഷമായിരുന്നു വിവേക് ഒബ്‌റോയ്‌ക്ക്. വിവേകിന്‍റെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'കടുവ'.
Kaduva cast and crew : സംയുക്ത മേനോന്‍, വിജയരാഘവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സീമ, സുദേവ് നായര്‍, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍, സായ്‌കുമാര്‍, ജനാര്‍ദനന്‍, രാഹുല്‍ മാധവ്, മീനാക്ഷി, പ്രിയങ്ക നായര്‍, റീനു മാത്യൂസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.
ലിസ്‌റ്റിന്‍ സ്‌റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ജിനു വി.എബ്രഹാം ആണ് തിരക്കഥ. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എസ്.തമന്‍ ആണ് സംഗീതം. മോഹന്‍ദാസ് ആണ് കലാസംവിധാനം. ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കും.
Once again Prithviraj and Jinu V Abraham : മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്‌ജ്, ആദം ജോണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിനു വി എബ്രഹാമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കടുവ.
Shaji Kailas break movie Kaduva : എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസിന്‍റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം. 'ജിഞ്ചര്‍' (2013) ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത മലയാള ചിത്രം. ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം തമിഴില്‍ സംവിധാനം ചെയ്‌തിരുന്നു. 2017ല്‍ റിലീസ് ചെയ്‌ത 'വേഗൈ എക്‌സ്‌പ്രസ്' ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം.
Shaji Kailas Mohanlal movie Alone : ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്‌തിരുന്നു.
Also Read: Vellarikka Pattanam | പൊട്ടിച്ചിരിയുമായി മഞ്ജുവും സൗബിനും ; വെള്ളരിക്കാ പട്ടണം മേക്കിങ് വീഡിയോ