സിനിമയിലെ സൗഹൃദം മാത്രമല്ല, കുടുംബത്തിലേക്കും വ്യാപിച്ചിരിക്കുന്ന ആത്മബന്ധമാണ് പൃഥ്വിരാജും ദുൽഖർ സൽമാനും തമ്മിൽ. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയും ദുൽഖറിന്‍റെ ഭാര്യ അമാലും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
ദുൽഖർ പങ്കുവച്ച സെൽഫിയിലും കുഞ്ഞിക്കയെന്നും രാജു ഏട്ടനെന്നും മലയാളി വിളിക്കുന്ന താരങ്ങളുടെ സൗഹൃദമാണ് വ്യക്തമാക്കുന്നത്. ലോക്ക് ഡൗണിന് ശേഷം വീണ്ടും ഷൂട്ടിങ്ങിന്‍റെ ഭാഗമാകുന്നതിലെ സന്തോഷമാണ് ദുൽഖർ സൽമാൻ പങ്കുവച്ചത്.
More Read: ഇന്‍റർനെറ്റിൽ തരംഗമായി നസ്രിയ പകർത്തിയ സൗഹൃദ- കുടുംബ ചിത്രം
ഡിക്യുവിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പൃഥ്വിരാജ് പ്രതികരണവുമായി എത്തിയതോടെ താരങ്ങളുടെ സൗഹൃദവിശേഷം ആരാധകരും ഏറ്റെടുത്തു. കൂളിങ് ഗ്ലാസ് വച്ചുള്ള ദുൽഖറിന്‍റെ കൂൾ ലുക്ക് തന്‍റെ ചിത്രത്തിനായി ഇങ്ങെടുക്കുകയാണെന്നും ധാരാളം ബിരിയാണിയായി പേയ്‌മെന്‍റ് തിരിച്ചടയ്ക്കാമെന്നും പൃഥ്വി പോസ്റ്റിന് താഴെ കമന്‍റെഴുതി.
- " class="align-text-top noRightClick twitterSection" data="
">
കുറച്ചുദിവസം മുമ്പ് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരും കുടുംബവും ഒരുമിച്ചുള്ള സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നസ്രിയയാരുന്നു സൗഹൃദ- സെൽഫി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കകം ചിത്രത്തിന് ലൈക്കും കമന്‍റുകളും ഷെയറുകളുമായി ആരാധകരും ഒപ്പം കൂടി.