ആയുഷ്‌മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് മലയാളത്തിൽ ഒരുങ്ങുമ്പോൾ പൃഥ്വിരാജാണ് നായകൻ. ഹിന്ദിയിൽ രാധിക ആപ്‌തെ ചെയ്‌ത വേഷത്തിൽ രാഷി ഖന്നയും തബുവിന്‍റെ കഥാപാത്രത്തെ മംമ്‌തയുമാണ് അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് നിർണായക പൊലീസ് കഥാപാത്രമായി എത്തുന്നത്.
ഹിന്ദിയിൽ അനിൽ ധവാൻ അവതരിപ്പിച്ച മുൻ സിനിമാതാരത്തിന്‍റെ (തബുവിന്‍റെ ഭർത്താവ്) വേഷം മലയാളത്തിന്‍റ തൊണ്ണൂറുകളിലെ ഹീറോ ശങ്കറാണ് അവതരിപ്പിക്കുന്നത്. ഭ്രമം എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രത്തിന്‍റെ ആദ്യ ടീസർ ഇക്കാര്യം വ്യക്തമാക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
Also Read: അഭിനയവും സംവിധാനവും മാത്രമല്ല, ഇവിടെ എന്തും പോകും
ടീസർ തുടങ്ങുന്നത് ശങ്കറും മേനകയും തമ്മിലുള്ള പാട്ടുരംഗങ്ങൾ കാണിച്ചുകൊണ്ടാണ്. ഉദയ് കുമാർ എന്നാണ് പഴയ പ്രണയനായകന്‍റെ പേര്. ജഗദീഷ്, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളും അണിനിരക്കുന്നു.
ശ്രീറാം രാഘവൻ ഒരുക്കിയ ബോളിവുഡ് ചിത്രം മലയാളത്തിൽ ഭ്രമം ആയി സംവിധാനം ചെയ്യുന്നത് ഛായാഗ്രാഹകൻ കൂടിയായ രവി കെ. ചന്ദ്രൻ ആണ്. അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന ചിത്രമാണിത്.
ശരത് ബാലനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകൻ. എപി ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ നിര്‍മിക്കുന്ന ഭ്രമം ഒക്‌ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും.