ഇന്ത്യന്‍ സിനിമയിലെ മൈക്കിള്‍ ജാക്‌സണ്‍ എന്ന് അറിയപ്പെടുന്ന നടനും സംവിധായകനും നൃത്ത സംവിധായകനുമെല്ലാമായ പ്രഭുദേവയുടെ ഏറ്റവും പുതിയ സിനിമ ബഗീരയുെട ടീസര്‍ പുറത്തിറങ്ങി. സൈക്കോപാത്തായ ഒരാളുടെ വേഷമാണ് പ്രഭുദേവ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. വിവിധ ഗെറ്റപ്പുകളിലും പ്രഭുദേവ ചിത്രത്തില്‍ എത്തുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
2020 ഫെബ്രുവരി 14ന് നടന്‍ ധനുഷിന്‍റെ സോഷ്യല്‍മീഡിയ പേജുവഴിയായിരുന്നു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവന്നത്. ജനനി അയ്യര്‍, രമ്യാ നമ്പീശന്‍, നാസര്‍, സോണിയ അഗര്‍വാള്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പം വേഷമിട്ടുണ്ട്. അദ്വിക് രവിചന്ദ്രനാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്.
ഭരതന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ആര്‍.വി ഭരതാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഗണേശന്‍ ശേഖറാണ് സിനിമക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. പാ.വിജയ്, അദ്വിക് രവിചന്ദ്രന്‍, റോകേഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. പൊന്‍ മാണിക്യവേലാണ് അവസാനമായി തിയേറ്ററുകളിലെത്തിയ പ്രഭു ദേവ സിനിമ.