ETV Bharat / sitara

ഇതിഹാസം ത്രീഡിയാക്കി പ്രഭാസിന്‍റെ പുതിയ ചിത്രം - telugu film

തെലുങ്കു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ആദിപുരുഷ് സംവിധാനം ചെയ്യുന്നത് തന്‍ഹാജിയുടെ സംവിധായകൻ ഓം റൗട്ടാണ്.

prabhas  പ്രഭാസിന്‍റെ പുതിയ ചിത്രം  ബാഹുബലി  ആദിപുരുഷ്  അജയ്‌ ദേവ്‌ഗൺ  തന്‍ഹാജി  ഓം റൗട്ട്  Prabhas' new film Aadi Purush  om raut  telugu film  ramayana
ഇതിഹാസം ത്രീഡിയാക്കി പ്രഭാസിന്‍റെ പുതിയ ചിത്രം
author img

By

Published : Aug 18, 2020, 6:37 PM IST

ബാഹുബലിയിലൂടെ ബോക്‌സ്ഓഫീസ് ചരിത്രം സൃഷ്‌ടിച്ച പ്രഭാസ് വീണ്ടുമെത്തുകയാണ്. ഇത്തവണ രാമായണകഥയെ അടിസ്ഥാനമാക്കി ത്രീഡി ചിത്രമാണ് നടൻ പ്രഭാസിന്‍റെതായി ഒരുങ്ങുന്നത്. ആദിപുരുഷ് എന്ന ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് അജയ്‌ ദേവ്‌ഗൺ നായകനായ ബോളിവുഡ് സിനിമ തന്‍ഹാജിയുടെ സംവിധായകൻ ഓം റൗട്ടാണ്.

  • " class="align-text-top noRightClick twitterSection" data="">

ആദിപുരുഷിന്‍റെ പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് നടൻ പ്രഭാസ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. "തിന്മക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്നു," എന്ന് ആദിപുരുഷിന്‍റെ ടൈറ്റിൽ പ്രഖ്യാപനത്തിനൊപ്പം കുറിക്കുന്നു. തെലുങ്കു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം നിർമിക്കുന്നത് ടീ- സീരിസ് ഫിലിംസിന്‍റെയും റെട്രോഫൈല്‍സിന്‍റെയും ബാനറില്‍ ഭൂഷണ്‍ കുമാർ, കൃഷ്ണകുമാർ, സംവിധായകൻ ഓം റൗട്ട് എന്നിവർ ചേര്‍ന്നാണ്. അതേ സമയം, ദീപികാ പദുക്കോൺ നായികയാകുന്ന സയൻസ് ഫിക്ഷൻ ചിത്രവും പൂജ ഹെഗ്ഡെക്കൊപ്പം നാല് ഭാഷകളിലായി ഒരുക്കുന്ന രാധേശ്യാമുമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന പുതിയ പ്രഭാസ് ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.