ETV Bharat / sitara

പ്രഭാസ്‌- പൂജാ ഹെഗ്‌ഡെ പ്രണയം കാണാന്‍ മാര്‍ച്ച്‌ വരെ കാത്തിരിക്കണം - 'രാധേ ശ്യാം' പുതിയ റിലീസ്‌ തീയതി

Radhe Shyam release: പ്രഭാസിന്‍റെ 'രാധേ ശ്യാം' റിലീസ്‌ മാര്‍ച്ചില്‍. രാധേ ശ്യാം റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Radhe Shyam to release in March  Prabhas multilingual drama Radhe Shyam  പ്രഭാസ്‌ പൂജാ ഹെഗ്‌ഡെ പ്രണയം  Radhe Shyam release  രാധേ ശ്യാം റിലീസ്‌  'രാധേ ശ്യാം' പുതിയ റിലീസ്‌ തീയതി  Radhe Shyam cast and crew
പ്രഭാസ്‌ പൂജാ ഹെഗ്‌ഡെ പ്രണയം കാണാന്‍ മാര്‍ച്ച്‌ വരെ കാത്തിരിക്കണം
author img

By

Published : Feb 2, 2022, 11:17 AM IST

മുംബൈ: ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന പ്രഭാസ്‌ ചിത്രമാണ് 'രാധേ ശ്യാം'. 'രാധേ ശ്യാം' റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ച്‌ 11നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

സംവിധായകന്‍ കൃഷ്‌ണ കുമാര്‍ ആണ് പുതിയ റിലീസ്‌ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്‌. ചിത്രത്തിന്‍റെ ഒരു പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്‌. 'ആകര്‍ഷകമായ പ്രണയകഥയ്‌ക്ക്‌ പുതിയ റിലീസ്‌ തീയതി. 'രാധേ ശ്യാം' മാര്‍ച്ച്‌ 11ന്‌ തിയേറ്ററുകളില്‍.'- ഇപ്രകാരമായിരുന്നു കുറിപ്പ്‌.

Radhe Shyam release: 'രാധേ ശ്യാം' ഔദ്യോഗിക പേജിലും പ്രഭാസിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലും 'രാധേ ശ്യാം' പുതിയ റിലീസ്‌ തീയതി പങ്കുവച്ചിട്ടുണ്ട്‌.

Radhe Shyam cast and crew: പ്രഭാസും പൂജാ ഹെഗ്‌ഡെയും നായികാനായകന്‍മാരായെത്തുന്ന റൊമാന്‍റിക്‌ ഡ്രാമയാണ് 'രാധേ ശ്യാം'. പ്രേരണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുക. വിക്രമാദിത്യനായി പ്രഭാസും എത്തുന്നു. പ്രേരണയുമായി പ്രണയത്തിലാകുന്ന വിക്രമാദിത്യനെയാണ്‌ ചിത്രത്തില്‍ കാണാനാവുക.

ഭൂഷൺ കുമാർ, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ്‌ ചെയ്യും.

നേരത്തെ ജനുവരി 14ന്‌ റിലീസ്‌ ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും, രാജ്യത്ത്‌ കൊവിഡ്‌ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീട്ടി വച്ചിരുന്നു.

Also Read: കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ മിന്നല്‍ മുരളി; വൈറലായി എഞ്ചിനീയര്‍ മുരളി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.