ETV Bharat / sitara

രാധേ ശ്യാമിന് മോശം റിവ്യൂ; പ്രഭാസിന്‍റെ കടുത്ത ആരാധകന്‍ ജീവനൊടുക്കി - Radhe Shyam cast and crew

Prabhas fan committed suicide: 'രാധേ ശ്യാമി'ന് മോശം പ്രതികരണം പുറത്തുവന്നതില്‍ മനംനൊന്താണ് ആത്മഹത്യ. 24 കാരന്‍ രവി തേജയാണ് ജീവനൊടുക്കിയത്‌.

Prabhas fan committed suicide  Radhe Shyam negative review  രാധേ ശ്യാമിന് മോശം റിവ്യൂ  പ്രഭാസിന്‍റെ കടുത്ത ആരാധകന്‍ ജീവനൊടുക്കി  Prabhas Pooja Hegde Radhe Shyam  Amitabh Bachchan in Radhe Shyam  Radhe Shyam cast and crew  Radhe Shyam release
രാധേ ശ്യാമിന് മോശം റിവ്യൂ
author img

By

Published : Mar 15, 2022, 1:17 PM IST

Prabhas fan committed suicide: പ്രഭാസിന്‍റെ കടുത്ത ആരാധകന്‍ ജീവനൊടുക്കി. താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റൊമാന്‍റിക്‌ ചിത്രം 'രാധേ ശ്യാമി'ന് മോശം പ്രതികരണം പുറത്തുവന്നതില്‍ മനംനൊന്താണ് ആത്മഹത്യ. 24കാരന്‍ രവി തേജയാണ് ജീവനൊടുക്കിയത്‌.

കഴിഞ്ഞ ദിവസം സിനിമ കണ്ട്‌ വീട്ടിലെത്തിയ ഇയാള്‍, 'രാധേ ശ്യാം' പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയരാത്തതില്‍ നിരാശനായി അമ്മയോട്‌ സംസാരിച്ചിരുന്നു. പിന്നീട്‌ വീട്ടിലെ സീലിങ്‌ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

Prabhas Pooja Hegde Radhe Shyam: ഒരു ഇതിഹാസ പ്രണയകഥയായാണ് ചിത്രം പറയുന്നത്‌. ഭാവി പ്രവചിക്കുന്ന ഹസ്‌തരേഖ വിദഗ്‌ധന്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ്‌ അവതരിപ്പിച്ചത്‌. പ്രേരണ എന്ന കഥാപാത്രത്തെ പൂജ ഹെഗ്‌ഡയും അവതരിപ്പിച്ചു. പ്രേരണയുമായി പ്രണയത്തിലാകുന്ന വിക്രമാദിത്യയുടെ കഥയാണ് 'രാധേ ശ്യാം'.

Amitabh Bachchan in Radhe Shyam: 'രാധേ ശ്യാമി'ന്‌ വേണ്ടി ശബ്‌ദം നല്‍കി കൊണ്ട്‌ ബോളിവുഡ്‌ ബിഗ്‌ ബി അമിതാഭ്‌ ബച്ചനും ചിത്രത്തിന്‍റെ ഭാഗമായിയിരുന്നു. ബോളിവുഡ് താരം ഭാഗ്യശ്രീയും ചിത്രത്തിലുണ്ട്‌. പ്രഭാസിന്‍റെ അമ്മയുടെ വേഷമാണ് 'രാധേ ശ്യാമി'ല്‍ ഭാഗ്യശ്രീക്ക്‌.

Radhe Shyam cast and crew: രാധാകൃഷ്‌ണ കുമാർ ആണ് സംവിധാനം. യുവി ക്രിയേഷന്‍സ്‌, ടീ-സീരിസ്‌ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ്‌ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രിയദര്‍ശിനി, സച്ചിന്‍ ഖറേഡേക്കര്‍, മുരളി ശര്‍മ, കുനാല്‍ റോയ്‌ കപൂര്‍, സാഷ ഛേത്രി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

Radhe Shyam release: മാര്‍ച്ച്‌ 11നാണ്‌ രാധേശ്യാം തിയേറ്ററുകളിലെത്തിയത്‌. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ചൈനീസ്, ജാപ്പനീസ് എന്നീ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌.

Also Read: ഇഷയെ പരിചയപ്പെടുത്തി ആലിയ; പിറന്നാള്‍ ദിനത്തില്‍ വീഡിയോ പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.