സണ്ണി വെയ്ൻ, ഹണി റോസ്, വി.കെ പ്രകാശ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം അക്വേറിയത്തിന്‍റെ ഒടിടി റിലീസിന് സ്റ്റേ നല്‍കി കേരള ഹൈക്കോടതി. ടി.ദീപേഷാണ് അക്വേറിയം സംവിധാനം ചെയ്‌തിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് സ്റ്റേ. വോയിസ് ഓഫ് നണ്‍സ് എന്ന കൂട്ടായ്മയാണ് സിനിമ കന്യാസ്ത്രീകളെ അപമാനിക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും എന്നായിരുന്നു ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. ഇത് പിന്നീട് മാറ്റിയാണ് അക്വേറിയം എന്ന പേരിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
മേയ് 14ന് സൈന പ്ലേ വഴി ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് അറിയിച്ച് അഞ്ച് ദിവസം മുമ്പ് ട്രെയിലര്‍ റിലീസ് ചെയ്‌തിരുന്നു. പലതവണ റിലീസ് മുടങ്ങിയതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്‍റെ നിര്‍ദേശ പ്രകാരമാണ് ചിത്രത്തിന്‍റെ പേര് മാറ്റിയതും.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് അക്വേറിയം. പ്രദീഷ് വര്‍മയാണ് സിനിമയുെട ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍റേത് തന്നെയാണ് കഥയും. മധു ഗോവിന്ദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിപാലാണ്.
Also read: കൊവിഡിലെ മാലാഖമാർ; ആശംസകളുമായി താരങ്ങൾ