ETV Bharat / sitara

വിഹാന് കഥ പറഞ്ഞുകൊടുത്ത് വിനയ് ഫോര്‍ട്ട്

author img

By

Published : Apr 21, 2020, 12:13 PM IST

ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍റെ നേതൃത്വത്തിൽ ഇൻസൈഡ് ഔട്ട് പെർഫോമൻസാണ് കഥ പറച്ചിലുകളുമായി എത്തിയത്. പ്ലേ എവെ കൊറോണ എന്ന യൂട്യൂബ് വീഡിയോ സിരീസിലൂടെയാണ് കഥകള്‍ വീണ്ടും കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും എത്തുന്നത്

നടന്‍ വിനയ് ഫോര്‍ട്ട് വാര്‍ത്തകള്‍  വിനയ് ഫോര്‍ട്ട് വാര്‍ത്തകള്‍  കഥയമമ  കൊവിഡ് 19 വാര്‍ത്തകള്‍  ലോക്ക് ഡൗണ്‍ കാലം  Corona| Kathayamama |Ft Vinay Forrt  Ft Vinay Forrt|
വിഹാന് കഥ പറഞ്ഞുകൊടുത്ത് വിനയ് ഫോര്‍ട്ട്

ലോക്ക് ഡൗണ്‍ കാലം ഏറെ ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നുണ്ടെങ്കിലും ഒരു തരത്തില്‍ നോക്കുമ്പോള്‍ പല തിരിച്ചറിവുകളും മനുഷ്യര്‍ക്കുണ്ടായത് ഈ കാലഘട്ടത്തിലാണ്. ചിലര്‍ വായനകളിലേക്ക് തിരിച്ചുവന്നു, ചിലര്‍ കുടുംബന്ധങ്ങള്‍ ഊട്ടിഉറപ്പിച്ചു... അത്തരത്തില്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന തലമുറക്ക് മുത്തശ്ശി കഥകള്‍ പറഞ്ഞ് നല്‍കുന്ന രീതികൂടി പൊടിതട്ടിയെടുത്തിരിക്കുകയാണ് മലയാളികള്‍.

  • " class="align-text-top noRightClick twitterSection" data="">

ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍റെ നേതൃത്വത്തിൽ ഇൻസൈഡ് ഔട്ട് പെർഫോമൻസാണ് കഥ പറച്ചിലുകളുമായി എത്തിയത്. പ്ലേ എവെ കൊറോണ എന്ന യൂട്യൂബ് വീഡിയോ സിരീസിലൂടെയാണ് കഥകള്‍ വീണ്ടും കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും എത്തുന്നത്. സീരിസിന്‍റെ ഭാഗമായി ഇത്തവണ വീഡിയോ വഴി കഥപറഞ്ഞത് വിനയ് ഫോര്‍ട്ടായിരുന്നു. വിനയ് ഫോര്‍ട്ട് മകന്‍ വിഹാന് വേണ്ടിയാണ് ആമയുടെയും മുയലിന്‍റെയും ഓട്ടപന്തയ കഥ പറഞ്ഞത്. ആമക്കും മുയലിനും മനോഹരമായ പേരുകളടക്കം നല്‍കി രസകരമായി കഥപറയുന്ന അച്ഛനെ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്ന വിഹാനെയും വീഡിയോയില്‍ കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.