ETV Bharat / sitara

സമൂഹത്തിലേക്ക് ഒരുപിടി ചോദ്യ ശരങ്ങളുമായി ഒരു ഫോട്ടോഷൂട്ട് - കേരള വൈറല്‍ ഫോട്ടോഷൂട്ട്

സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫോട്ടോകൾ ആശയം കൊണ്ടും പുതുമ കൊണ്ടും വേറിട്ട് നിൽക്കുന്നു. ഒരു സ്ത്രീ കൗമാരത്തിലും യൗവനത്തിലും വാർധക്യത്തിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയാണ് വിഷ്ണു ഫോട്ടോഷൂട്ടിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്

photographer protesting against violence against women  kerala viral photoshoot  violence against women photoshoot  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഫോട്ടോഷൂട്ട്  കേരള വൈറല്‍ ഫോട്ടോഷൂട്ട്  വിഷ്ണു സന്തോഷ് ഫോട്ടോഗ്രഫി
സമൂഹത്തിലേക്ക് ഒരുപിടി ചോദ്യ ശരങ്ങളുമായി ഒരു ഫോട്ടോഷൂട്ട്
author img

By

Published : Nov 4, 2020, 4:01 PM IST

എറണാകുളം: പിഞ്ചുകുഞ്ഞ് മുതൽ വയോധിക വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്ന് നമ്മുടെ ഇന്ത്യയിലേത്. പല രീതിയിൽ മനുഷ്യനും അവന്‌ ചുറ്റുമുള്ള സമൂഹവും പുരോഗമിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും നാൾക്കുനാൾ വർധിക്കുന്നു. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ അഭിമുഖീകരിക്കുന്ന അല്ലെങ്കിൽ നേരിടുന്ന അക്രമങ്ങളും, പീഡനങ്ങളും ഒരു ഫോട്ടോഷൂട്ടായി പകര്‍ത്തി ബോധവത്ക്കരണം നടത്തുകയാണ് തിരുവല്ല സ്വദേശി വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫർ. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫോട്ടോകൾ ആശയം കൊണ്ടും പുതുമ കൊണ്ടും വേറിട്ട് നിൽക്കുന്നു. ഒരു സ്ത്രീ കൗമാരത്തിലും യൗവനത്തിലും വാർധക്യത്തിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയാണ് വിഷ്ണു ഫോട്ടോഷൂട്ടിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

സ്‌ത്രീ പൊതുസമൂഹത്തിലും ഗൃഹഭരണത്തിലും മൗനം പാലിക്കണം എന്ന ചിന്തയെ ചൂണ്ടിക്കാണിക്കുന്ന തരത്തിൽ ഫോട്ടോകളിൽ സ്ത്രീയുടെ വായ മറച്ചിട്ടുണ്ട്. ഗൂഗിൾ സെർച്ച് വെച്ചാണ് വായ മറച്ചിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിന്‍റെ ആശയവും പുതുമയും അവിടെയാണ്. 'എന്ത് കൊണ്ട് പെൺകുട്ടികൾ സ്വീകാര്യർ അല്ലാതാകുന്നു?, എന്തുകൊണ്ട് ഇന്ത്യയിൽ പെൺകുട്ടികൾ സുരക്ഷിതരല്ല?, എന്തുകൊണ്ടാണ് ഇന്ത്യയിലെ ഭൂരിഭാഗം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്?' എന്നീ ചോദ്യങ്ങളാണ് ചിത്രത്തിനൊപ്പം ഗൂഗിൾ സെർച്ച് പോലെ നൽകിയിരിക്കുന്നത്. ഇരുവശങ്ങളിലും മുടികെട്ടിവച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ഒരു പെൺകുട്ടിയാണ് ആദ്യ ചിത്രത്തിൽ. രണ്ടാം ചിത്രം വിഷാദയായ ഒരു വിവാഹിതയുടേതാണ്. 'പിതൃമേധാവിത്തം ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ടാണ്?, എന്ത്കൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോൾ സ്ത്രീകളുടെ വസ്ത്രധാരണത്തെ പഴി ചാരുന്നത്?, എന്തുകൊണ്ടാണ് ഇന്ത്യയിൽ മാരിറ്റൽ റേപ് കുറ്റകരമല്ലാത്തത്?, എന്തുകൊണ്ടാണ് സ്ത്രീയെ ഗാർഹിക പീഡനത്തിന് ഇരയാകുന്നത്?' തുടങ്ങിയവയാണ് ചിത്രത്തിനൊപ്പം ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾ.

വയോധികയുടെ വേഷത്തിലുള്ള ഒരു സ്ത്രീയാണ് മൂന്നാമത്തെ ചിത്രത്തിലുള്ളത്. 'എന്തുകൊണ്ടാണ് പ്രായമായ സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നത്?, എന്തുകൊണ്ട്‌ വയോധികർക്കെതിരയുള്ള പീഡനങ്ങളുടെ എണ്ണം വർധിക്കുന്നത്?, എന്തുകൊണ്ടാണ് വൃദ്ധസദനങ്ങൾ വർധിക്കുന്നത്?' തുടങ്ങിയ ചോദ്യങ്ങളാണ് അവസാന ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നത്. സ്ത്രീകൾ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവർക്കെതിരെയുള്ള ക്രൂരകൃത്യങ്ങളും, അവരുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും, നിശബ്ദരായി തുടരണം എന്ന സമൂഹത്തിന്‍റെ ചട്ടങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഈ ഫോട്ടോഗ്രാഫിയിലൂടെ വിഷ്ണു സന്തോഷ് നടത്തിയിരിക്കുന്നത്.

ഈ ഫോട്ടോ ഷൂട്ടിന്‍റെ ആശയവും വിഷ്ണു സന്തോഷിന്‍റേത് തന്നെയാണ്. കഴിഞ്ഞ നാല് വർഷമായി ഫോട്ടോഗ്രാഫി മേഖലയിൽ സജീവമായിട്ടുള്ള വ്യക്തിയാണ് വിഷ്ണു. സെലിബ്രിറ്റി ഫോട്ടോഗ്രാഫി, കോണ്‍സെപ്റ്റ് ഫോട്ടോഗ്രാഫി എന്നിവയിലാണ് വിഷ്ണുവിന്‍റെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിൽ മോഡലായി എത്തിയിരിക്കുന്നത് കോട്ടയം സ്വദേശി അനു പത്മനാഭഅയ്യരാണ്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് അനു പത്മനാഭ. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളും പീഡന വർത്തകളും വര്‍ധിച്ച് വരുന്നതിനാലാണ് ഇത്തരം ഒരു ആശയം ഫോട്ടോഗ്രഫിക്കായി തെരഞ്ഞെടുത്തതെന്ന് വിഷ്ണു പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.