ETV Bharat / sitara

ക്രിസ്‌മസ് ആശംസകളേകി ലിറ്റില്‍ സാന്‍റയും മൈ സാന്‍റയും; ഏറ്റെടുത്ത് ആരാധകർ - Dileep with his daughter

ദിലീപും ഇളയ മകൾ മഹാലക്ഷ്‌മിയും സാന്താക്ലോസ് വേഷത്തിലുള്ള ചിത്രം താരദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

dileep  ലിറ്റില്‍ സാന്‍റയും മൈ സാന്‍റയും  ക്രിസ്‌മസ് ആശംസകളേകി  ക്രിസ്‌മസ്  ക്രിസ്‌മസ് താരങ്ങൾ  ദിലീപും ഇളയ മകൾ മഹാലക്ഷ്‌മിയും  ദിലീപും മഹാലക്ഷ്‌മിയും സാന്താക്ലോസ്  ദിലീപ്  ദിലീപും മകളും  ദിലീപ് കാവ്യ  ദിലീപ് കാവ്യ മകൾ  ദിലീപ് കാവ്യ ക്രിസ്‌മസ്  Photo of Dileep and his young daughter  Mahalakshmi in Santa Claus attire  Dileep in Santa Claus dress  Dileep and Mahalakshmi  Dileep with his daughter
ലിറ്റില്‍ സാന്‍റയും മൈ സാന്‍റയും
author img

By

Published : Dec 25, 2019, 7:57 PM IST

ഇന്ന് റിലീസ് ചെയ്‌ത മൈ സാന്‍റയാണ് ദിലീപിന്‍റെ ഏറ്റവും പുതിയ വിശേഷം. ഒപ്പം ക്രിസ്‌മസ് ആശംസകളുമായി താരം പങ്കുവെച്ചത് മകൾ മഹാലക്ഷ്‌മിക്കൊപ്പമുള്ള ചിത്രമാണ്. മൈ സാന്‍റയുടെ ട്രെയിലറുകളിലും പാട്ടുകളിലും ബേബി മാനസ്വിക്കൊപ്പം സാന്താക്ലോസ് വേഷത്തിലുള്ള ദിലീപിന്‍റെ ചിത്രങ്ങൾ ക്ലിക്കായവയായിരുന്നു. ക്രിസ്‌മസ് ദിനത്തിൽ ദിലീപും കാവ്യയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഫോട്ടോയിൽ സാന്താ വേഷത്തിലുള്ള ദിലീപിനൊപ്പം ഉള്ളത് താരജോഡികളുടെ മകൾ മഹാലക്ഷ്‌മിയാണ്.

  • " class="align-text-top noRightClick twitterSection" data="">
"നന്മയുടേയും വിശുദ്ധിയുടേയും, സ്നേഹത്തിന്‍റെയും ക്രിസ്‌തുമസ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ക്രിസ്‌തുമസ് ആശംസകൾ. ഇന്നാണ്‌ "മൈ സാന്‍റാ" തിയേറ്ററിൽ എത്തുന്നത്‌, കുടുംബത്തോടൊപ്പം തന്നെ കാണുക," ദിലീപ് ആശംസകൾ അറിയിച്ചു.

"മേരി ക്രിസ്‌മസ്. എല്ലാവർക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്‌മസ് ആശംസകൾ," എന്ന് കാവ്യ മാധവനും ഫേസ്ബുക്കിൽ കുറിച്ചു. ലിറ്റില്‍ സാന്‍റ മഹാലക്ഷ്‌മിക്കും മൈ സാന്‍റ ദിലീപിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേർ എത്തുകയും ചെയ്‌തു.
സുഗീത് സംവിധാനം ചെയ്‌ത മൈ സാന്‍റ എത്തിയിരിക്കുന്നത് ഒരു മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ്. ഏഴു വയസുളള ഒരു പെണ്‍കുട്ടിയുടെയും സാന്തയുടെയും കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.