നടിയും അവതാരകയുമായ പേർളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്‍റെയും ആദ്യത്തെ കണ്‍മണി പിറന്നിട്ട് 28 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കുഞ്ഞിന്‍റെ ഫോട്ടോയും മകളുടെ പേരും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികള്‍. നില ശ്രീനിഷ് എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ആ പേര് തെരഞ്ഞെടുക്കാനുള്ള കാരണവും ഇരുവരും മകള്‍ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. 'അവൾ വന്നിട്ട് 28 ദിവസമായി. അവൾ ഞങ്ങളുടെ ജീവിതം സന്തോഷവും സുന്ദരവും നിറഞ്ഞതാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു... അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്... ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്' ഇരുവരും കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
കുഞ്ഞ് ജനിച്ച് പത്ത് ദിവസം പിന്നിട്ടപ്പോള്‍ പേര്‍ളിയുടെയും കുഞ്ഞിന്‍റെയും ആദ്യ ഫോട്ടോ ശ്രീനിഷ് പങ്കുവെച്ചുകയും സ്നേഹവും പിന്തുണയുമായ എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോഴാണ് പേര്‍ളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് 2019ല്‍ ഇരുവരും വിവാഹിതരായി. 'പേളിഷ്' ഇരുവരും ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.