എറണാകുളം: ഷൂട്ടിങ്ങിനെത്തിയ സംഘത്തിലെ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്‍റെ ആസ്ഥാന ഓഫീസും ഒരാഴ്ച്ചത്തേക്ക് അടച്ചു. ഡിവോഴ്‌സ് എന്ന സിനിമയുടെ ഷൂട്ടിങ് സംഘത്തിനൊപ്പം എത്തിയ നടന്‍ പി. ശ്രീകുമാറിനും സിനിമയുടെ വസ്ത്രാലങ്കാരം ചെയ്യുന്ന ആളിനും സ്റ്റിൽ ഫോട്ടോഗ്രാഫർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടന്‍ പി.ശ്രീകുമാര്‍ ചികിത്സയിലാണ്. ഡിവോഴ്‌സ് സിനിമയുടെ ഭാഗമായ മറ്റ് അണിയറപ്രവർത്തകർ ക്വാറന്‍റൈനിലാണ്. കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സിനിമകളുടെ ചിത്രീകരണം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ടവർ ചലച്ചിത്ര വികസന ബോർഡിന്‍റെ കലാഭവൻ ഓഫീസിൽ എത്തിയിരുന്നതിനാലാണ് ഈ ഓഫീസും അണുവിമുക്തമാക്കാനായി അടച്ചത്. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമായാണ് ഡിവോഴ്‌സ്.
പി. ശ്രീകുമാർ ഉൾപ്പെടുന്ന സിനിമ സംഘത്തിന് കൊവിഡ്, ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു - നടൻ പി.ശ്രീകുമാർ വാര്‍ത്തകള്‍
ഡിവോഴ്‌സ് എന്ന സിനിമയുടെ ഷൂട്ടിങ് സംഘത്തിനൊപ്പം എത്തിയ നടന്‍ പി. ശ്രീകുമാറിനും സിനിമയുടെ വസ്ത്രാലങ്കാരം ചെയ്യുന്ന ആളിനും സ്റ്റിൽ ഫോട്ടോഗ്രാഫർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![പി. ശ്രീകുമാർ ഉൾപ്പെടുന്ന സിനിമ സംഘത്തിന് കൊവിഡ്, ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു P Sreekumar confirmed covid positive P Sreekumar confirmed covid Chitranjali Studio closed for sanitizing ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു ചിത്രാഞ്ജലി സ്റ്റുഡിയോ വാര്‍ത്തകള്‍ നടൻ പി.ശ്രീകുമാർ വാര്‍ത്തകള്‍ ഡിവോഴ്‌സ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8992839-982-8992839-1601452066838.jpg?imwidth=3840)