ETV Bharat / sitara

ഓർമയില്‍ ഭാസ്‌കരൻ മാഷ്... മലയാളി മറക്കാത്ത ജീവിതാക്ഷരങ്ങൾ - bhaskaran master malayalam news latest

കവിയായും ഗാനരചയിതാവായും സംവിധായകനായും നടനായും മലയാള സാംസ്കാരികലോകത്ത് സമഗ്രസംഭാവനകൾ നൽകിയ കലാകാരന്‍റെ ഓർമകൾക്ക് ഇന്ന് 14 വയസ്. 1924 ഏപ്രിൽ 21 കൊടുങ്ങല്ലൂരിൽ ജനിച്ച ഭാസ്‌കരൻ മാഷ് 2007 ഫെബ്രുവരി 28ന് അന്തരിച്ചു.

ഭാസ്‌കരൻ മാഷിന്‍റെ ഓർമകളിൽ വാർത്ത  പി ഭാസ്കരൻ മരണം വാർത്ത  പി ഭാസ്‌കരൻ പുതിയ വാർത്ത  ഗാനരചയിതാവ് ഭാസ്കരൻ വാർത്ത  നീലക്കുയിൽ ഭാസ്‌കരൻ വാർത്ത  14 ചരമവാർഷികം ഭാസ്‌കരൻ വാർത്ത  p bhaskaran 14th death anniversary news  bhaskaran master malayalam news latest  lyricist bhaskaran news latest
ഭാസ്‌കരൻ മാഷിന്‍റെ ഓർമകളിൽ
author img

By

Published : Feb 25, 2021, 3:39 PM IST

"രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും...ഓര്‍ക്കുക വല്ലപ്പോഴും...." മലയാള സിനിമ പിച്ചവെച്ചു തുടങ്ങുന്ന കാലം... കേട്ട പാട്ടുകൾ ഏറ്റുപാടാനാവാതെ മലയാളിക്ക് ഹിന്ദി, തമിഴ് അനുകരണങ്ങൾ വികലമായി തോന്നിയ ഘട്ടത്തിൽ നിന്നും കൈപിടിച്ചു നടത്തിയ കാരണവർ. സമൂഹവും യാഥാർഥ്യവും തമ്മിൽ ബന്ധിപ്പിച്ച് നീലക്കുയിൽ സംവിധാനം ചെയ്‌തപ്പോൾ മലയാള സിനിമയെ പുതിയ ദിശാബോധത്തിലേക്ക് കൂടി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ആ മഹാനുഭാവൻ. രാഷ്‌ട്രപതിയുടെ രജതകമലം ആദ്യമായി മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ചലച്ചിത്രമായി പിന്നീട് ചരിത്രത്തിലെഴുതിച്ചേർത്ത നീലക്കുയിലിന്‍റെ സംവിധായകരിലൊരാൾ...

കവിയായും ഗാനരചയിതാവായും സംവിധായകനായും മാത്രമല്ല, നടനായും സ്വാതന്ത്ര്യ സമര സേനാനിയായും കമ്മ്യൂണിസ്റ്റുകാരനായും ആകാശവാണിയിലടക്കം സേവനമനുഷ്‌ഠിച്ച് മാധ്യമപ്രവര്‍ത്തകനായും സാംസ്‌കാരിക കേരളത്തിന്‍റെ വളർച്ചക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു.

പി. ഭാസ്‌കരൻ... രാഷ്‌ട്രീയസമരങ്ങളും ഒളിവുജീവിതവും ജയിൽ വാസവും. എന്നാൽ, ഉർവശീ ശാപം ഉപകാരമെന്ന പോലെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തിൽ നിന്നുള്ള പിന്മാറ്റം മലയാളസിനിമക്ക് നൈപുണ്യമുള്ള കലാകാരനെ ലഭിക്കാൻ ഉപകാരമായത്. മദ്രാസിലേക്ക് താമസം മാറിയതും ഗാനരചനയിതാവായി സിനിമയിലേക്ക് കടന്നുവരാൻ വഴിത്തിരിവായി.

1949ല്‍ അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ് ചിത്രം. ചിത്രത്തിലെ വിവിധ ഭാഷകളിലൊരുക്കിയ ഗാനത്തിൽ ഏതാനും മലയാളം വരികൾ എഴുതി ഭാസ്‌കരൻ മാഷ് സിനിമയുടെ ഹരിശ്രീ കുറിച്ചു. മലയാളത്തിലെ തുടക്കം തൊട്ടടുത്ത വർഷം ചന്ദ്രികയിൽ. പിന്നീട് 250 ചിത്രങ്ങളിലായി 3000ലധികം ഗാനങ്ങൾ ആ തൂലികയിലൂടെ സിനിമക്ക് ലഭിച്ചു.

മലയാളത്തിന്‍റെ സൗന്ദര്യവും മണ്ണിന്‍റെ നനവും, കാറ്റിന്‍റെ സുഗന്ധവും കാട്ടാറിന്‍റെ ഓളവും... മഞ്ഞലയിൽ മുങ്ങിത്തോർത്തിയും അഞ്ചനക്കണ്ണെഴുതിയും അല്ലിയാമ്പൽക്കടവിൽ കൊതുമ്പുവള്ളത്തിൽ തുഴഞ്ഞ പ്രണയവുമെല്ലാം മലയാളത്തിൽ സ്‌ഫുടം ചെയ്‌ത് പി. ഭാസ്‌കരൻ എഴുതി.

എന്‍റെ സ്വപ്‌നത്തിൻ താമരപൊയ്‌കയിൽ വന്നിറങ്ങിയ രൂപവതീ, ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ, താമസമെന്തേ വരുവാൻ പ്രാണസഖീ, അല്ലിയാമ്പൽ കടവിൽ, കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും, എല്ലാരും ചൊല്ലണ്, ഏഴിമല പൂഞ്ചോല, വൃശ്ചിക രാത്രിതൻ, മാമലകൾക്കപ്പുറത്ത്... കാലം കാത്തുവെച്ച കാവ്യശിൽപിയിൽ നിന്നും ചലച്ചിത്രഗാനശാഖക്ക് ലഭിച്ച കുറേയേറെ ഗാനങ്ങൾ. നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു... കായലരികത്ത് വലയെറിഞ്ഞപ്പോൾ... കാത്തു സൂക്ഷിച്ചൊരീ കസ്‌തൂരി മാമ്പഴം, നാഴിയുരി പാലു കൊണ്ട്... രാഘവ സംഗീതത്തിലൂടെ മലയാളം കേട്ടുപാടിയ ഗാനങ്ങൾ ഭാസ്‌കരൻ മാഷിന്‍റെ ഭാവനയിൽ പിറന്നവയാണ്. സിനിമയേതെന്നോ കഥയെന്തെന്നോ നോക്കാതെ തലമുറകൾ കടന്നും അത് മലയാളി മൂളുന്നത് എഴുത്തുകാരന്‍റെ വിജയവും. "മന്മതനാം ചിത്രകാരൻ മഴവില്ലിൻ തൂലികയാലേ കിളിവാതിലിലിലെഴുതിച്ചേർത്ത മധുര ചിത്ര"ങ്ങളായി അവ മലയാള സംസ്‌കാരത്തിൽ ആലേഖനം ചെയ്‌തിരിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച മുസ്ലിം ഒപ്പന ഗാനങ്ങളും പ്രണയ ഗാനങ്ങളും, മിക്കവയും ഭാസ്കരന്‍ മാഷിന്‍റെ രചനകളാണ്... പതിനാലാം രാവ്, കുട്ടിക്കുപ്പായം സിനിമയിലെ പാട്ടുകൾ അവക്ക് ഉദാഹരണം.

"മരണദേവനൊരു വരം കൊടുത്താൽ മരിച്ചവരൊരു ദിനം തിരിച്ചുവന്നാൽ

കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും, ചിരിച്ചവർ കണ്ണീരു പൊഴിക്കും",

"ഏകാന്തതയുടെ മഹാതീരം, ഏകാന്തതയുടെ അപാരതീരം",

ആഴമേറിയ അർഥതലങ്ങളും അമൂർത്തമായ ഭാവനാസങ്കൽപങ്ങളും അദ്ദേഹത്തിന്‍റെ സൃഷ്‌ടികളുടെ വിശേഷണങ്ങളാണ്. കവിയുടെ ആദ്യ കവിതാ സമാഹാരം വില്ലാളിയായിരുന്നു. ശേഷം വയലാർ-പുന്നപ്ര പ്രക്ഷോഭത്തിന്‍റെ മാറ്റൊലികൾ പ്രതിഫലിച്ച വയലാർ ഗർജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍തരികള്‍, ഓടക്കുഴലും ലാത്തിയും, ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു കൃതികളും പിറന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ് നൽകി സാഹിത്യമേഖല അദ്ദേഹത്തെ ആദരിച്ചു.

ഭാസ്‌കരൻ മാഷിന്‍റെ ഓർമകളിൽ വാർത്ത  പി ഭാസ്കരൻ മരണം വാർത്ത  പി ഭാസ്‌കരൻ പുതിയ വാർത്ത  ഗാനരചയിതാവ് ഭാസ്കരൻ വാർത്ത  നീലക്കുയിൽ ഭാസ്‌കരൻ വാർത്ത  14 ചരമവാർഷികം ഭാസ്‌കരൻ വാർത്ത  p bhaskaran 14th death anniversary news  bhaskaran master malayalam news latest  lyricist bhaskaran news latest
പി ഭാസ്‌കരൻ സംവിധാനം ചെയ്‌ത ഉമ്മാച്ചു

47 ചിത്രങ്ങളാണ് പി ഭാസ്‌കരന്‍റെ സംവിധാനത്തിൽ പിറന്നവ. ഏഴു ചിത്രങ്ങളുടെ നിര്‍മാതാവും ഭാസ്‌കരൻ മാഷായിരുന്നു. 1953ൽ രാമു കാര്യാട്ടിനൊപ്പം നീലക്കുയില്‍ സംവിധാനം ചെയ്‌തു. ശേഷം, രാരിച്ചന്‍ എന്ന പൗരന്‍, നായരുപിടിച്ച പുലിവാല്‍, ലൈല മജ്‌നു, ഇരുട്ടിന്‍റെ ആത്മാവ് തുടങ്ങി കള്ളിച്ചെല്ലമ്മ, കുരുക്ഷേത്രം, ഉമ്മാച്ചു, വിലയ്ക്കുവാങ്ങിയ വീണ... മനുഷ്യ ജീവിതം കലർപ്പില്ലാതെ ചലച്ചിത്രഭാക്ഷ്യമാക്കി. സംവിധായകനൊപ്പം ഗാനരചയിതാവും പി ഭാസ്‌കരൻ വളർന്നു.

പാതിരാപ്പാട്ട് സിനിമ

നീലക്കുയിൽ, മനസാക്ഷി, പിച്ചിപ്പൂ തുടങ്ങി കാമറക്ക് പിന്നിൽ നിന്ന് കഥാപാത്രങ്ങളായും അദ്ദേഹം അഭ്രപാളിയിൽ സാന്നിധ്യമായിട്ടുണ്ട്. "മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമകൾ ഓടിയെത്തി ഉണർത്തിടുന്നു," അദ്ദേഹം തൂലികയെടുത്തപ്പോഴെല്ലാം ആസ്വാദകൻ അവന്‍റെ ഓർമകളെ തിരിച്ചുവിളിച്ചു. മാഷിന് മുൻപിൽ വച്ച് ജാനകിയമ്മ അദ്ദേഹത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ വരികൾ ചൊല്ലിയപ്പോൾ അദ്ദേഹവും കൂടെപ്പാടി. "ആരാ ഇത്രയും നല്ല വരികളെഴുതിയ"തെന്ന് ഭാസ്‌കരൻ മാഷ് ചോദിച്ചു. അദ്ദേഹത്തിന്‍റെ അവസാനകാലങ്ങളെ മറവി കൈക്കലാക്കിയിരുന്നെങ്കിലും ഭാസ്‌കരൻ മാഷിന്‍റെ സംഗീതസപര്യയെ മലയാളം എന്നും ഓർക്കും, ആസ്വദിക്കും....

1924 ഏപ്രിൽ 21 കൊടുങ്ങല്ലൂരിൽ ജനിച്ച ഭാസ്‌കരൻ മാഷ് 2007 ഫെബ്രുവരി 28ന് അന്തരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.