OTT theatre releases : മലയാളത്തിലും ഇതരഭാഷകളിലുമായി ഒട്ടനവധി സിനിമകളാണ് നാളെ തിയേറ്ററുകളിലും ഒടിടികളിലുമായി റിലീസിനെത്തുന്നത്. നേരത്തെ തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രങ്ങളും നാളെ ഒടിടി റിലീസായി എത്തുന്നു. അടുത്തിടെ തിയേറ്റര്‍ റിലീസ് ചെയ്‌ത മൂന്ന് ചിത്രങ്ങളാണ് ഫെബ്രുവരി 25ന് ഒടിടികളിലെത്തുന്നത്.
Malayalam OTT releases: അജഗജാന്തരം, കുഞ്ഞെല്‍ദോ, ജാന്‍ എ മന്‍ എന്നിവയാണ് നാളെ ഒടിടികളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍. സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍ നെക്‌സ്‌റ്റിലൂടെയാണ് ജാന്‍ എ മന്‍ റിലീസ് ചെയ്യുക. നവാഗതനായ ചിദംബരം ആണ് സംവിധാനം. സോണി ലിവിലൂടെയാണ് അജഗജാന്തരം എത്തുക. ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജഗജാന്തരം.
കുഞ്ഞെല്‍ദോ സീ5ലും സ്ട്രീം ചെയ്യും. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്‌ത ക്യാമ്പസ് ചിത്രമാണ് കുഞ്ഞെല്‍ദോ. ബോബി ഡിയോള്‍, വിക്രാന്ത് മാസി, സന്യ മല്‍ഹോത്ര, രാജ് അര്‍ജുന്‍ തുടങ്ങിയവരുടെ ലൗ ഹോസ്‌റ്റല്‍ സീ 5ലൂടെ നാളെ സ്‌ട്രീമിങ് ആരംഭിക്കും. ശങ്കര്‍ രാമന്‍ സംവിധാനം ചെയ്‌ത ക്രൈം ത്രില്ലര്‍ ചിത്രമാണിത്.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്‌ത സൂപ്പര്‍ ശരണ്യ മാര്‍ച്ച് ആദ്യ വാരത്തില്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Theatre releases: സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാടി നാളെയാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ആലിയ ഭട്ടാണ് ചിത്രത്തില്‍ ഗംഗുഭായ് ആയി എത്തുന്നത്. മുംബെയിലെ കാമാത്തിപുര ഭരിക്കുന്ന വനിതയുടെ വേഷമാണ് ആലിയക്ക്. ഹുസൈന്‍ സെയ്‌ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.
Also Read: സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കില്‍ പരുക്കനായി സെയ്‌ഫ് അലി ഖാന്‍
മലയാളത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പായ ഭീംല നായക് നാളെയാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. മലയാളത്തില്‍ നിന്നും വ്യത്യസ്‌തമായി നിരവധി മാറ്റങ്ങളോടെയാണ് ഭീംല നായക് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ഷൈന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ശരത് സംവിധാനം ചെയ്‌ത വെയില്‍, സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്‌ത ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, അര്‍ജുന്‍ അശോകനെ നായകനാക്കി നവാഗതരായ ആന്‍റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‌ത മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്നീ ചിത്രങ്ങളും നാളെയാണ് തിയേറ്ററുകളിലെത്തുന്നത്.