93-ാമത് ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ അനദര്‍ റൗണ്ടിന് ഇംഗ്ലീഷ് റീമേക്ക് വരുന്നു. ഡാനിഷ് ചിത്രമായിരുന്ന അനദര്‍ റൗണ്ട് തോമസ് വിന്‍റര്‍ബർഗാണ് സംവിധാനം ചെയ്‌തത്. വരാന്‍ പോകുന്ന ഇംഗ്ലീഷ് റീമേക്കില്‍ ലിയനാർഡോ ഡി കാപ്രിയോ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. മാഡ്‌സ് മിക്കല്‍സണായിരുന്നു അനദര്‍ റൗണ്ടില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇംഗ്ലീഷ് റീമേക്കിന്‍റെ നിര്‍മാണവും ലിയനാർഡോ ഡി കാപ്രിയോ തന്നെയാണ്. അതേസമയം സംവിധായകന്‍ ആരായിരിക്കും എന്നതില്‍ തീരുമാനമായിട്ടില്ല. അധ്യാപന ജോലിയിൽ താൽപര്യം നഷ്ടപ്പെട്ട നാല് മധ്യവയസ്‌കരായ സുഹൃത്തുക്കള്‍ ഒരു ദിവസം, മദ്യപാനം അവരുടെ സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാന്‍ പകൽ സമയത്ത് മദ്യപിച്ച് മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ പ്രമേയം.
ഓസ്‌കര്‍ നേടിയ അനദര്‍ റൗണ്ടിന്‍റെ ഇംഗ്ലീഷ് റീമേക്കില്‍ നായകന്‍ ഡികാപ്രിയോ - Leonardo DiCaprio news
ഡാനിഷ് ചിത്രമായിരുന്ന അനദര്‍ റൗണ്ട് തോമസ് വിന്‍റര്‍ബർഗാണ് സംവിധാനം ചെയ്‌തത്. മാഡ്‌സ് മിക്കല്‍സണായിരുന്നു അനദര്‍ റൗണ്ടില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.